»   » പാരീസ് ഹില്‍ട്ടനെ പൊലീസ് പൊക്കി!

പാരീസ് ഹില്‍ട്ടനെ പൊലീസ് പൊക്കി!

Posted By:
Subscribe to Filmibeat Malayalam
 Paris Hilton was held at a World Cup game last night for allegedly smoking dope.
ലോകകപ്പ് ബ്രസീല്‍ മത്സരം കാണാന്‍ പോകുമ്പോള്‍ സംഗതികള്‍ ലേശം കൊഴുപ്പിയ്ക്കണമല്ലോ, പ്രത്യേകിച്ച ബ്രസീലും ഹോളണ്ടും പോലുള്ള ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ഇത്തിരി ലഹരിയ്ക്ക് വേണ്ടി കുറച്ച് വെള്ളമടിച്ചിട്ടാണ് ആരാധകര്‍ കളി കാണാനെത്തുന്നത്.

എന്നാല്‍ ഹോളിവുഡ് സുന്ദരി പാരീസ് ഹില്‍ട്ടന്റെ കാര്യമങ്ങനെല്ല, രണ്ടെണ്ണം വീശിയതു കൊണ്ടൊന്നും തലയ്ക്ക് പിടിയ്ക്കില്ല, കളി കാണുമ്പോള്‍ ഇത്തിരി കിറുങ്ങാന്‍ വേണ്ടി സാക്ഷാല്‍ മരിജുവാന തന്നെയാണ് ഹില്‍ട്ടണ്‍ കയ്യില്‍വെച്ചത്. എന്തായാലും സംഗതി പൊലീസ് കയ്യോടെ പൊക്കി. പൊലീസ് സ്റ്റേഷനിലൊക്കെ കൊണ്ടുപോയെങ്കിലും ഹോളിവുഡിന്റെ മാദകസുന്ദരിയെ കേസെടുക്കാതെ വിട്ടയച്ചത്രേ.

പക്ഷേ ഹില്‍ട്ടന്റെ ഒപ്പം വന്ന ജെന്നിഫര്‍ റോവെറോയ്ക്കു 130 ഡോളര്‍ പിഴയും ഒരുമാസം തടവും ശിക്ഷയും വിധിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയൊക്കെ ഉണ്ടായിട്ടും യാതൊരു കൂസലുമില്ലാതെയാണ് ട്വിറ്ററിലൂടെ ഹില്‍ട്ടണ്‍ പ്രതികരിച്ചത്. കാര്യങ്ങളെല്ലാം വളരെ നന്നായി നടന്നുവെന്നും എല്ലാവരും വളരെ നന്നായി പെരുമാറിയെന്നും ഹില്‍ട്ടണ്‍ പറയുന്നു.

ആഫ്രിക്ക വളരെ നല്ല സ്ഥലമാണ്, പ്രത്യേകിച്ചു ലോകകപ്പ് വേളയില്‍. ആഫ്രിക്കയെ സ്‌നേഹിക്കുന്നു. കേസിനെപ്പറ്റി അഭ്യൂഹങ്ങള്‍ പരക്കുന്നതിനാല്‍ സത്യം വെളിവാക്കാനാണു ട്വീറ്റ് ചെയ്യുന്നതെന്നും ഹില്‍ട്ടണ്‍ വിശദീകരിയ്ക്കുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam