»   » സാമന്ത കാമുകിയെ വേള്‍ക്കുന്നു

സാമന്ത കാമുകിയെ വേള്‍ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Samantha Fox
പോപ്‌ ഗായികയും നടിയുമായ സാമന്താ ഫോക്‌സിന്റെ സ്വവര്‍ഗ്ഗപ്രണയം ചില്ലറയൊന്നുമല്ല ഹോളിവുഡില്‍ വാര്‍ത്തയായിട്ടുള്ളത്‌.

അവസാനം ഇതാ സാമന്ത കാമുകി മിറ സ്‌ട്രാട്ടനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. ആളുകളെല്ലാം ഏറെക്കാലമായി താനൊരു ലസ്‌ബിയനാണെന്ന്‌ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും എന്തായാലും താന്‍ മിറയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും സാമന്ത വെളിപ്പെടുത്തി.

താന്‍ ലെസ്‌ബിയനാണോയെന്നകാര്യം തനിക്കുതന്നെയറിയില്ലെന്നും സാമന്ത പറഞ്ഞു. മിറയെ ഞാന്‍ വല്ലാതെ സ്‌നേഹിക്കുന്നു. ഇനിയുള്ള ജീവിതം മുഴുവന്‍ അവളോടൊപ്പം ചെലവിടാനാണ്‌ എന്റെ തീരുമാനം. വിവാഹച്ചടങ്ങുകള്‍ സംബന്ധിച്ച കാര്യം ഞാന്‍ പിന്നീട്‌ എല്ലാവരെയും അറിയിക്കും- താരം പറഞ്ഞു.

ടച്ച്‌ മി ഐ വാണ്ട്‌ യുവര്‍ ബോഡി, ഐ വാണ്ട്‌ ടു ഹാവ്‌ സം ഫണ്‍ തുടങ്ങിയ ഗാനങ്ങളുമായി എത്തിയ സാമന്ത ഒരു കാലത്ത്‌ ചെറുപ്പക്കാരുടെ ഞരമ്പുകളില്‍ തീകോരിയിട്ട താരമാണ്‌. സംഗീതത്തില്‍ മാത്രമല്ല മേല്‍വസ്‌ത്രമില്ലാതെ പ്ലേബോയ്‌ മാഗസിനില്‍ പ്രത്യക്ഷപ്പെട്ടും സാമന്ത ആരാധകരെയുണ്ടാക്കി.

മൂന്നു പതിറ്റാണ്ടുകളായി പുരുഷന്മാരുടെ സ്വപ്‌നനായികയായി വിലസുകയാണ്‌ സാമന്ത. നാല്‍പ്പത്തിമൂന്നുവയസ്സുള്ള സാമന്തയുടെ ലെസ്‌ബിയന്‍ ബന്ധം പുറത്തുവന്നത്‌ 1999ലാണ്‌. വിവാഹച്ചടങ്ങ്‌ സൈബീരിയയില്‍ വച്ച്‌ നടത്താനാണത്രേ സാമന്തയുടെ പ്ലാന്‍. പത്തൊന്‍പതാം വയസ്സിലാണ്‌ സാമന്ത സംഗീതലോകത്തെത്തിയത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam