»   » അടിവസ്ത്രമിടാതെ സൂപ്പര്‍മാന്‍ സെറ്റിലെത്തി!

അടിവസ്ത്രമിടാതെ സൂപ്പര്‍മാന്‍ സെറ്റിലെത്തി!

Posted By:
Subscribe to Filmibeat Malayalam
Superman
ഹോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നും ഇടക്കിടെ കമാന്‍ഡോ വാര്‍ത്തകള്‍ വരാറുണ്ട്, അറിയില്ലേ, അടിവസ്ത്രമിടാതെ പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന സംഭവം തന്നെ. പൊതുവേ നിടമാരും വനിതാ മോഡലുകളുമൊക്കെയാണ് ഇത്തരത്തില്‍ ശ്രദ്ധാകേന്ദ്രമാകാറുള്ളത്.

എന്നാല്‍ കഴിഞ്ഞ ദിവസം ഹോളിവുഡിലാകെ വാര്‍ത്തയായത് ഒരു നടനുപറ്റിയ അബദ്ധമായിരുന്നു. മറ്റാരുമല്ല മാന്‍ ഓഫ് സ്റ്റീല്‍ എന്ന ചിത്രത്തില്‍ സൂപ്പര്‍മാനായി അഭിനയിക്കുന്ന ഹെന്‍റി കെവില്ലാണ് അടിവസ്ത്രമില്ലാതെ എത്തിയത്. ഇദ്ദേഹം സൂപ്പര്‍മാന്റെ വേഷവുമിട്ട് ഷൂട്ടിങിനെത്തിയതായിരുന്നു.

സാധാരണ ഇത്തരത്തിലുള്ള അമാനുഷ കഥാപാത്രങ്ങള്‍ സൂപ്പര്‍മാനും, സ്‌പൈഡര്‍മാനുമെല്ലാം സാധാരണ ബോഡി സ്യൂട്ടിന് മുകളിലായിട്ടാണല്ലോ അടിവസ്ത്രമിടുന്നത്. എ്ന്നാല്‍ ഹെന്‍ റി സെറ്റിലേയ്ക്ക് വരുമ്പോള്‍ ഇക്കാര്യം മറന്നു, നീലനിറത്തിലുള്ള സൂപ്പര്‍മാന്‍ സ്യൂട്ടൊക്കെ ഇട്ട് ഇദ്ദേഹം സെറ്റിലെത്തി.

സംവിധായകന്‍ ഇക്കാര്യം ശ്രദ്ധിക്കാതെ ചിത്രീകരണം നടത്തുകയും ചെയ്തു. ചിത്രത്തിന്റെ പരസ്യത്തിനായുള്ള പോസ്റ്ററുകള്‍ അടിച്ചുകഴിഞ്ഞപ്പോഴാണ് ഇക്കാര്യം ഏവരുടെയും ശ്രദ്ധയില്‍പ്പെട്ടത്. എന്തായാലും പുതിയ സൂപ്പര്‍മാന്‍ ചിത്രത്തില്‍ അടിവസ്ത്രമിടാത്ത സൂപ്പര്‍മാനെയും കാണാമെന്ന് ചുരുക്കം.

പലവിധത്തിലാണ് പ്രേക്ഷകര്‍ ഇതിനോട് പ്രതികരിക്കുന്നത്. ചിലര്‍ പറയുന്നത് സാരമില്ല അടുത്ത ചിത്രത്തില്‍ സൂപ്പര്‍മാന്‍ അടിവസ്ത്രമിട്ട് വരുമെന്നാണ്. എന്നാല്‍ മറ്റുചിലര്‍ പറയുന്നത് ചുവന്ന അടിവസ്ത്രമില്ലാതെ ഒരു സൂപ്പര്‍മാനെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ലെന്നാണ്.

സംഭവം പാട്ടായതോടെ ഹെന്‍ റി ആകെ നാണക്കേടിലായിരിക്കുകയാണെന്നാണ് ഹോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

English summary
Henry Cavill has already shown that the new Superman is buffer than ever - with the help of some padding in his suit. But as promotional pictures are released, there is one item of clothing that Superman's stylist seems to have forgotten

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam