ഏറ്റവും ബുദ്ധിശൂന്യയായ താരം ആര്?
ഹോളിവുഡിലെ ഏറ്റവും ബുദ്ധിശൂന്യരായ 50 താരങ്ങളുടെ പട്ടിക പുറത്തിറങ്ങി. ഒന്നാമതെത്തിയത് സാക്ഷാല്‍ ലിന്റ്സെ ലോഹന്‍.
ഐ നോ ഹു കില്‍ഡ് മി പോലൊരു ചിത്രത്തില്‍ വേഷമിട്ടതും മോശം സ്വഭാവവും ആണുങ്ങളോടുളള ആസക്തിയും കണക്കിലെടുത്താണ് ലിന്റ്സെയെ ഈ പട്ടികയില്‍ ഒന്നാമത് ഉള്‍പ്പെടുത്തിയത്.
ബുദ്ധിശൂന്യമായ പെരുമാറ്റവും ജീവിത ശൈലിയും തൊഴിലിലെ വീഴ്ചകളും മറ്റും കണക്കിലെടുത്താണ് ഈ പട്ടിക തയ്യാറാക്കിയതെന്ന് ന്യൂയോര്‍ക്ക് ഡെയിലി ന്യൂസ് പറയുന്നു. ഈ പത്രമാണ് ഇത്തരമൊരു പട്ടിക തയ്യാറാക്കിയത്.
മുന്‍കാമുകന്‍ റേ ജേയുമായി നടത്തിയ വേഴ്ചയുടെ സെക്സ് ടേപ്പ് പുറത്തായത് കിം കാര്‍ദാഷിയാനെ പട്ടികയില്‍ രണ്ടാമതെത്തിച്ചു.
എംടിവിയിലെ ദി ഹില്‍സ് എന്ന പരിപാടിയിലെ നടന്‍ സ്പെന്‍സര്‍ പ്രാറ്റാണ് പട്ടികയില്‍ മൂന്നാമത്.
എംടിവി സംഗീത അവാര്‍ഡ് നിശയിലേയ്ക്ക് ബ്രിട്ട്നി സ്പിയേഴ്സിനെ ക്ഷണിച്ച ജെഫ് ക്വാട്ടിനെറ്റ്സാണ് പട്ടികയിലെ നാലാമന്‍.
ടെലിവിഷന്‍ താരം ഹെയ്ദി മൊണ്‍ടാഗ്, പാട്ടുകാരി ജെസീക്കാ സിംപ്സണ്‍, മെല്‍ ഗിബ്സണ്‍, ബ്രിട്ട്നി സ്പിയേഴ്സ്, ബേവാച്ച് താരം ഡേവിഡ് ഹാസല്‍ഹോഫ് എന്നിവരും ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.


Click it and Unblock the Notifications











