കാമുകനില്ലെങ്കിലും കാര്യം നടക്കണ്ടേ!
കേറ്റ് മോസിന്റെ കാമുക പദവിയില്‍ ഇപ്പോഴുളളത് ജെയ്മി ഹിന്‍സാണ്. എന്നാല്‍ കഴിഞ്ഞ ദിവസം മെക്സിക്കോയില്‍ സുന്ദരി നടത്തിയ സണ്‍ബാത്ത് കണ്ടവര്‍ ചോദിക്കുന്നത് പുളളിക്കാരനെ സസ്പെന്‍ഡ് ചെയ്തോ എന്നാണ്.
അരയ്ക്കു മീതെ പൂര്‍ണ നഗ്നയായി കേറ്റ് മോസ് പുതിയൊരാളിനൊപ്പം മെക്സിക്കോയിലെ കടല്‍ത്തീരത്ത് വെയില്‍ കാഞ്ഞു.
മൊബൈലില്‍ സംസാരിച്ചിരുന്ന കേറ്റ് മോസിന്റെ മിക്കവാറും നഗ്നമായ മേനിയില്‍ ചാരിക്കിടന്നാണ് ഇദ്ദേഹം പോക്കുവെയില്‍ ആസ്വദിച്ചത്.
മൂന്നു മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണത്രേ ഒറിജിനല്‍ കാമുകനില്ലാതെ കേറ്റ് മോസ് അവധിയാഘോഷിക്കാനെത്തുന്നത്.
പൊട്ടിച്ചിരിച്ചും തമാശ പറഞ്ഞും പരസ്പരം ഇക്കിളിയാക്കിയും കേറ്റും സഹായിയും വൈകുന്നേരം ആസ്വദിച്ചുവെന്നാണ് ന്യൂസ് ഓഫ് ദി വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


Click it and Unblock the Notifications