അവിഹിതം ക്ഷമിക്കാന്‍ അഞ്ചുകല്‍പനകള്‍
താന്‍ വരയ്ക്കുന്ന വരയ്ക്കനുസരിച്ച് കളിക്കാമെന്ന് സമ്മതിച്ചാല്‍ ഭര്‍ത്താവ് ആഷ്‍ലി കോളിന് മാപ്പു നല്‍കാമെന്ന് ചെറില്‍ കോള്‍.
ആമീ വാള്‍ട്ടണുമായി നടത്തിയ വേഴ്ച പുറത്തായതാണ് ഭാര്യയുടെ മുന്നില്‍ ആഷ്‍ലി കോളിന് തലകുനിക്കേണ്ടി വന്നത്. വിവാഹ മോചനം ഒഴിവാക്കാന്‍ അഞ്ചു മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ചെറില്‍ മുന്നോട്ട് വയ്ക്കുന്നത്.
ചെറിലിന്റെ കുടുംബത്തിലെ ഓരോരുത്തരോടും പ്രത്യേകം പ്രത്യേകം മാപ്പു പറയുക, മാരേജ് കൗണ്‍സിലിംഗിന് സമ്മതപത്രം നല്‍കുക മുതലായ നിര്‍ദ്ദേശങ്ങള്‍ അഞ്ചിന പരിപാടിയില്‍ ഉണ്ടത്രേ!
ആഷ്‍ലിയുടെ എല്ലാ നീക്കങ്ങളും ഭാര്യയെ മുന്‍കൂട്ടി അറിയിച്ചിരിക്കണം. ചെറില്‍ കൂടെയില്ലാത്തപ്പോള്‍ ഒരിക്കലും മൊബൈല്‍ ഓഫ് ചെയ്യരുത്. എവിടെ പോയാലും മണിക്കൂറുകള്‍ ഇടവിട്ട് പ്രവൃത്തികള്‍ റിപ്പോര്‍ട്ട് ചെയ്യണം എന്നിങ്ങനെ പോകുന്നു ചെറിലിന്റെ കല്‍പനകള്‍.
ചെറില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ എല്ലാ സുഹൃത്തുക്കളുമായും ആഷ്‍ലി ബന്ധം ഉപേക്ഷിക്കണമെന്നും കല്‍പനയുണ്ട്.
കണ്ടവര്‍ക്കൊപ്പം കിടക്ക പങ്കിട്ട് സുഖിക്കുന്ന ആഷ്‍ലിയെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കാന്‍ ചെറില്‍ തയ്യാറല്ലെന്ന് ന്യൂസ് ഓഫ് ദി വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ മുന്നോട്ടു വെയ്ക്കുന്ന കര്‍ക്കശമായ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തയ്യാറുണ്ടെങ്കിലേ, ഇനി ഒരുമിച്ച് ജീവിക്കാനാവൂ എന്നാണ് ചെറിലിന്റെ കര്‍ശനമായ നിലപാട്.
തോന്നിയതു പോലെ ജീവിക്കാന്‍ ഇനി ഭര്‍ത്താവിനെ അനുവദിക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് ചെറില്‍ കോള്‍. മര്യാദയ്ക്കാണെങ്കില്‍ ഒരുമിച്ച് ജീവിക്കാം, അല്ലെങ്കില്‍ പിരിയാം എന്ന സ്ത്രീയുടെ കാര്‍ക്കശ്യത്തോട് മുന്നില്‍ ആഷ്‍ലി കോളിന്റെ പുരുഷ ഗര്‍വ് എങ്ങനെ പ്രതികരിക്കുന്നുവെന്ന് കാത്തിരുന്നു കാണാം.
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()


Click it and Unblock the Notifications











