14ല്‍ ബ്രിട്‌നിയുടെ കന്യകാത്വം നഷ്ടപ്പെട്ടെന്ന്‌ അമ്മ

By Super

പതിമൂന്നാം വയസ്സല്‍ മദ്യപാനം തുടങ്ങുകയും പതിനാലാം വയസ്സില്‍ ആദ്യ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്‌തവളാണ്‌ വിവാദ പോപ്‌ ഗായിക ബ്രിട്‌നി സ്‌പീയേഴ്‌സെന്ന്‌ വെളിപ്പെടുത്തല്‍.

ബ്രിട്‌നിയുടെ അമ്മ ലിന്‍ സ്‌പിയേഴ്‌സ്‌ തന്നെയാണ്‌ മകളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്‌. ലിന്‍ എഴുതിയ സെപ്‌റ്റംബറില്‍ പുറത്തിറങ്ങാനിരിക്കുന്ന പുസ്‌തകത്തില്‍ നിന്നുമാണ്‌ ബ്രിട്‌നിയെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തലുകള്‍ ചോര്‍ന്നിരിക്കുന്നത്‌.

പതിമൂന്നാം വയസ്സില്‍ മിക്കി മൗസ്‌ ക്ലബില്‍ അംഗമായതോടെയാണ്‌ ബ്രിട്‌നി ജീവിതത്തിലെ ആദ്യത്തെ കപ്പ്‌ മദ്യം നുകര്‍ന്നത്‌. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ അവിടെയുണ്ടായ പതിനെട്ടുകാരനായ ഫുട്‌ബോള്‍ താരവുമായി ബ്രിട്‌നി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്‌തു.

ആല്‍ബം ബേബി വണ്‍ മോര്‍ ടൈമിന്റെ ആവശ്യത്തിനായി ലോസ്‌ആഞ്ചലസില്‍ പോയപ്പോഴാണത്രേ ബ്രിട്‌നി ആദ്യമായി മയക്കുമരുന്നു പരീക്ഷിക്കുന്നത്‌. പിന്നീട്‌ മയക്കുമരുന്നിന്‌ അടിമയായ താരം ഒരു വിമാനയാത്രക്കിടയില്‍ കൊക്കെയ്‌നും കഞ്ചാവുമായി പിടിയിലാവുകയും ചെയ്‌തിട്ടുണ്ടത്രേ.

മക്കളുടെ സംരക്ഷണത്തിനുള്ള അവകാശം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന്‌ 26കാരിയായ ബ്രിട്‌നിയെ 2008ല്‍ രണ്ടുതവണ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

വളറെ ചെറിയ പ്രായത്തില്‍ത്തന്നെ ബ്രിട്‌നിയുടെ കരിയര്‍ മാനേജരുടെ കൈകളില്‍ ഏല്‍പ്പിച്ചതിലും, ലൈംഗികാതിപ്രസരമുള്ള വീഡിയോകളില്‍ മകളെ അഭിനയിക്കാന്‍ അനുവദിച്ചതിലും താന്‍ പശ്ചാത്തപിക്കുകയാണെന്നും ലിന്‍ പുസ്‌തകത്തില്‍ പറയുന്നുണ്ട്‌. അമ്മ തന്നെക്കുറിച്ച്‌ ഇത്തരമൊരു പസ്‌കതമെഴുതി പുറത്തിറക്കുന്നതിന്റെ പേരില്‍ ബ്രിട്‌നി അമ്മയുമായി ഇപ്പോള്‍ നല്ല അടുപ്പത്തിലല്ല.

Read more about: britney spears
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X