ബ്രിട്നി കാമുകനെ നിര്‍ത്തിപ്പൊരിച്ചു
ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റമെന്നാണ് ചൊല്ല്. കാമുകന്‍ അഡ്‍നാന്‍ ഖലീബുമായുളള ബ്രിട്നിയുടെ ബന്ധം അല്ലെങ്കില്‍ തന്നെ തകര്‍ച്ചയുടെ വക്കിലാണ്. അപ്പോള്‍ കാമുകന്റെ മൊബൈലില്‍ നിന്നും മറ്റൊരുവള്‍ക്കയച്ച അശ്ലീല സന്ദേശം പിടികൂടിയാലോ?
അരിശം മൂത്ത ബ്രിട്നി മൊബൈല്‍ ഫോണ്‍ കുളത്തിലേയ്ക്ക് വലിച്ചെറിഞ്ഞു. അഡ്‍നാനോട് വീട്ടില്‍ നിന്നിറങ്ങിപ്പോകാന്‍ കല്‍പ്പിക്കുകയും ചെയ്തു. പോരേ പൂരം.
എന്നെ വഞ്ചിച്ചോ കാലമാടാ എന്നാക്രോശിച്ച് അറുനൂറ് ഡോളര്‍ വിലയുളള ഐഫോണാണത്രേ ബ്രിട്നി കുളത്തിലെറിഞ്ഞത്. ഫോണ്‍ തിരിച്ചെടുക്കാനൊന്നും മെനക്കെടാതെ അഡ്‍നാന്‍ സ്ഥലം വിടുകയും ചെയ്തു.
ഒറ്റ ദിവസം ഏതാണ്ട് ഒരു ഡസനിലേറെ അശ്ലീല സന്ദേശങ്ങളാണത്രേ അഡ്‍നാന്‍ ഒരു യുവതിയ്ക്ക് അയച്ചത്. എല്ലാ സന്ദേശങ്ങളിലെയും വിഷയം രതിയാണ്. ഒരു സാധാരണ സുഹൃത്തിനയയ്ക്കുന്ന സന്ദേശങ്ങളല്ലെന്ന് വ്യക്തം.
ഫോണിലെ സന്ദേശങ്ങള്‍ വായിച്ച് കോപാകുലയായ ബ്രിട്നി അവളാരാണെന്ന് പറയാന്‍ അഡ്‍നാനോട് ആവശ്യപ്പെട്ടു. ഒരു വെറും സുഹൃത്തെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. മറുപടിയില്‍ തൃപ്തി വരാതെ ബ്രിട്നി ഉടന്‍ തന്നെ ഫോണെടുത്ത് കുളത്തിലെറിഞ്ഞു.
അഡ്‍നാനും രണ്ടു സ്ത്രീകളും തമ്മിലുളള ബന്ധം വ്യക്തമാക്കുന്ന വീഡിയോ ക്ലിപ്പിംഗുകള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതും ബ്രിട്നിയെ ചൊടിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് കാമുകനോട് വിശദീകരണം ആവശ്യപ്പെടാനിരിക്കെയാണ് അശ്ലീല സന്ദേശങ്ങള്‍ ബ്രിട്നിയുടെ ശ്രദ്ധയില്‍ പെട്ടത്. എല്ലാം കൊണ്ടും അഡ്‍നാന്റെ ചെവിയ്ക്ക് കുറേ നേരത്തേയ്ക്ക് പിടിപ്പത് പണിയായിരുന്നെന്നാണ് ബ്രിട്നിയോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
ഇതാ ബ്രിട്ട്നി, ഹൃദ്രോഗികള്‍ കാണാതിരിക്കുക!
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications











