ബ്രിട്ട്നിയെ അനുകരിച്ചിരുന്നു, ഇനി വയ്യ

By Staff

ഗായിക ഷെറില്‍ കോള്‍ പറയുന്നത് കേട്ടില്ലേ. ഒരു കാലത്ത് സുന്ദരിക്കുട്ടിയുടെ ആരാധനാപാത്രമായിരുന്നത്രേ ബ്രിട്ട്നി സ്പിയേഴ്സ്. അനുകരിക്കാന്‍ ഒരു മാതൃകയായി മനസില്‍ പേറിയതും ബ്രിട്ട്നിയെയായിരുന്നു പോലും. ഇനി വയ്യെന്നാണ് സുന്ദരിക്കൊച്ച് കട്ടായം പറയുന്നത്.

അമേരിക്കയിലെ പോപ് സംഗീത രംഗത്ത് ഉദിച്ചുയരുന്ന സൗന്ദര്യറാണിയാണ് ഷെറില്‍ കോള്‍. സുന്ദരിയുടെ ബിക്കിനി ചിത്രങ്ങളും നെറ്റില്‍ ഏറെ ലഭ്യവുമാണ്. കയ്യില്‍ മധുചഷകവുമായി ടൂ പീസില്‍ നീന്തല്‍കുളത്തില്‍ നില്‍ക്കുന്ന ഷെറിലിനെ കണ്ടാലറിയാം ആശാട്ടി ആരാധിക്കുന്നത് ബ്രിട്ട്നിയെ ആണെന്ന്.

എന്നാല്‍ തന്റെ മാതൃകാദേവതയുടെ ജീവിതം കെട്ടുപൊട്ടിയ പട്ടം പോലെ അലഞ്ഞു തിരിയുന്നത് കണ്ടപ്പോഴാണ് ഷെറിലിന് വീണ്ടുവിചാരമുണ്ടായത്. ബ്രിട്ട്നിയെപ്പോലെയാകണമെന്നായിരുന്നു ഏത് നിമിഷവും എന്റെ മോഹം. പക്ഷേ ഇപ്പോള്‍ ആ ആഗ്രഹം ഞാനുപേക്ഷിക്കുന്നു. ഷെറില്‍ ദി സണ്ണിനോട് പറഞ്ഞു.

സങ്കടമുണ്ട് ബ്രിട്ട്നിയുടെ ഈ അവസ്ഥ കാണുമ്പോള്‍. മാനസികമായി അവള്‍ തകര്‍ന്നിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ആരെങ്കിലും അവളെ സഹായിച്ചേ മതിയാകൂ. 23 കാരിയായ ഷെറിലിന് ബ്രിട്ട്നിയുടെ അവസ്ഥയില്‍ സത്യസന്ധമായ ഖേദമുണ്ട്.

സഹായിക്കാന്‍ ചെന്ന തന്നെ ബ്രിട്ട്നി മടക്കി അയച്ചെന്നും ഷെറില്‍ പറയുന്നു. മറ്റുളളവരില്‍ നിന്നും സഹായവും ഉപദേശവും സ്വീകരിക്കാനുളള മടിയാണ് ബ്രിട്ട്നിയുടെ ഈ അവസ്ഥയ്ക്ക് പ്രധാന കാരണം.

സഹായിക്കുന്നവരെ നിരസിക്കാന്‍ ജന്മനാ വാസനയുളള സ്ത്രീയാണ് ബ്രിട്ട്നിയെന്ന് ഷെറില്‍‍ കോള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X