»   » എലിസബത്തിന്റെ നഗ്നചിത്രം നഷ്ടപ്പെട്ടിട്ടില്ല

എലിസബത്തിന്റെ നഗ്നചിത്രം നഷ്ടപ്പെട്ടിട്ടില്ല

Posted By:
Subscribe to Filmibeat Malayalam
Elizabeth Taylor
പരലോകത്തെത്തിയ ഹോളിവുഡ് നടിമാര്‍ക്കിടയില്‍ ഒരു സൗന്ദര്യമത്സരം നടത്തുകയാണെന്ന് കരുതൂ. അവരിലാരാവും രണ്ടാമത്. മത്സരിയ്ക്കാന്‍ ആളേറെയുണ്ടാവും. എന്നാല്‍ അവരാരും എന്തിന് മാദകതിടമ്പ് മര്‍ലിന്‍ മണ്‍റോ പോലും ഒന്നാം സ്ഥാനത്തേക്ക് കണ്ണുവെയ്ക്കില്ല. കാരണം അത് എലിസബത്ത് ടെയ്‌ലര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്.

അതേ ഹോളിവുഡിന്റെ എക്കാലത്തെയും സൗന്ദര്യധാമമാണ് ടെയ്‌ലര്‍. സൗന്ദര്യം മാത്രമല്ല അഭിനയവും സിനിമയെ വെല്ലുന്ന ജീവിതവുമാണ് അവരെ ഹോളിവുഡിന്റെ താരറാണിയാക്കി മാറ്റിയത്. മാര്‍ച്ച് 23ന് എഴുപത്തിയൊമ്പതാം വയസ്സില്‍ അന്തരിച്ചതോടെ സംഭവബഹുലമായ ജീവിത്തിനാണ് തിരശ്ശീല വീണത്.

ജീവിച്ചിരിയ്ക്കുമ്പോള്‍ പുറത്തുവരാതിരുന്ന എലിസബത്തിന്റെ ഒരു നഗ്നചിത്രം പുറത്തുവന്നതാണ് അവരെ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളിലെത്തിയ്ക്കുകയാണ്. താരത്തിളക്കത്തില്‍ ഹോളിവുഡില്‍ നിറഞ്ഞുനിന്ന ഇരുപത്തിനാലാമത്തെ വയസിലാണ് എലിസബത്ത് ഈ ചിത്രത്തിനു പോസ് ചെയ്തത്. ടെയ്‍ലര്‍ അന്ന് ആദ്യമായിട്ടായിരുന്നു ക്യാമറയ്ക്ക് മുന്നില്‍ തന്റെ നഗ്നത പ്രദര്‍ശിപ്പിച്ചത്.

എവിടെയെങ്കിലും പ്രസിദ്ധീകരിച്ച് പണമുണ്ടാക്കാന്‍ വേണ്ടിയല്ല എലിസബത്ത് ഈ ചിത്രത്തിന് പോസ് ചെയ്തത്. അടുത്ത സുഹൃത്ത് നടനും ഫോട്ടൊഗ്രഫറുമായ റോഡി മക്ഡവലിനു മുന്നിലാണ് എലിസബത്ത് അന്ന് നൂല്‍ബന്ധമില്ലാതെ നിന്നത്. വള്‍ഗര്‍ തീരെയില്ലാതെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ചിത്രം ക്യാമറയില്‍ പകര്‍ത്താമെന്ന് റോഡിയയില്‍ നിന്ന് ഉറപ്പ് ലഭിച്ചപ്പോഴാണ് ടെയ്‌ലര്‍ ഇതിന് തയാറായത്.

റോഡി ആ വാക്കു പാലിച്ചു. മാത്രമല്ല ചിത്രം എലിസബത്തിനു തന്നെ നല്‍കുകയും ചെയ്തു. എലിസബത്ത് തന്റെ മൂന്നാമത്തെ ഭര്‍ത്താവ് മൈക്കിള്‍ ടോഡിന് വിവാഹ നിശ്ചയ സമയത്ത് ഇതു സമ്മാനിച്ചു.വിവാഹം കഴിഞ്ഞു പതിമൂന്നു മാസത്തിനു ശേഷം മൈക്കിള്‍ ടോഡ് വിമാനാപകടത്തില്‍ മരിച്ചു. ഇതില്‍ ഏറെ ദുഃഖിതയായ എലിസബത്ത് ഈ ചിത്രമടക്കം അവരുടെ പ്രണയകാലത്തുള്ള വസ്തുക്കള്‍ തന്റെ മേക്കപ്പ് അസിസ്റ്റന്റിന് സമ്മാനിച്ചു.

1980ല്‍ ജിം ഷൗദിസ് എന്നയാള്‍ക്ക് ഇതു കിട്ടി. എന്നാല്‍ ജിമ്മും മാന്യത കാണിച്ചു. എലിസബത്തിന്റെ ജീവിത കാലത്ത് ഈ ചിത്രം പുറത്തുവിടാന്‍ അയാള്‍ തയാറായില്ല. ആരെയും കാണിയ്ക്കാതെ സൂക്ഷിച്ചിരുന്ന ചിത്രം നഷ്ടപ്പെട്ടുവെന്നാണ് ലോകം കരുതിയിരുന്നത്.

എലിസബത്ത് ഈ ലോകം വിട്ടുപോയി. അവരുടെ ആരാധകര്‍ക്കായി ഈ ചിത്രം സമര്‍പ്പിക്കുന്നു, എന്ന സന്ദേശത്തോടെയാണ് ജിം ചിത്രം പുറത്തുവിട്ടിരിയ്ക്കുന്നത്.

English summary
A collector has kept secret for 30 years a picture of the famous actress, completely naked. It’s for the first time a picture of Liz Taylor photographed in all its glory was made public.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam