ഒന്നിക്കാന്‍ താനില്ലെന്ന് ഫെഡര്‍ലൈന്‍
ബ്രിട്നി സ്പിയേഴ്സുമായി വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ താന്‍ ശ്രമിക്കുകയാണെന്ന വാര്‍ത്ത കെവിന്‍ ഫെഡര്‍ലൈന്‍ ശക്തിയായി നിഷേധിച്ചു.
തകര്‍ന്നുപോയ ബന്ധം വിളക്കിച്ചേര്‍ക്കാന്‍ ഫെഡര്‍ലൈന്‍ തീവ്രമായി ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഈസ്റ്ററിന് ഇരുവരും ആത്മാര്‍ത്ഥമായി മനസ് തുറന്ന് സംസാരിച്ചെന്നും ഒന്നിച്ച് ജീവിക്കാനുളള വഴി തെളിഞ്ഞെന്നുമായിരുന്നു മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍.
"തങ്ങള്‍ക്കിടയിലുളള അഭിപ്രായ വ്യത്യാസം പറഞ്ഞു തീര്‍ക്കാനായി ഒരുമിച്ച് ഒരു യാത്രയ്ക്ക് ഫെഡര്‍ലൈന്‍ ബ്രിട്നിയെ ക്ഷണിച്ചു. ഫെഡര്‍ലൈന്‍ എവിടെ വിളിച്ചാലും താന്‍ ഒപ്പമുണ്ടാകുമെന്ന് ബ്രിട്നി മറുപടി പറയുകയും ചെയ്തു" - അമേരിക്കന്‍ സ്റ്റാര്‍ മാസികയെ ഉദ്ധരിച്ച് കോണ്‍ടാക്ട് മ്യൂസിക്ക് ഇങ്ങനെയാണ് വാര്‍ത്ത നല്‍കിയത്.
എന്നാല്‍ ഇതൊക്കെ ചിലരുടെ ഭാവനാവിലാസം മാത്രമാണെന്ന് ഫെഡര്‍ലൈന്‍ തുറന്നടിക്കുന്നു. കേട്ടതെല്ലാം ഊഹാപോഹങ്ങളും അസത്യങ്ങളുമാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കയ്പേറിയ ഒട്ടേറെ അനുഭവങ്ങള്‍ക്ക് ശേഷമാണത്രേ 2006ല്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചത്. രണ്ടുകുട്ടികള്‍ വീട്ടിലുണ്ടെന്ന കാര്യം മറന്ന് രാക്കൂത്തു നടത്തിയ ബ്രിട്നിയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചാണ് അവരുടെ സംരക്ഷണാവകാശം ഫെഡര്‍ലൈന്‍ സ്വന്തമാക്കിയത്. ഇപ്പോള്‍ കോടതി നിരീക്ഷണത്തില്‍ കുട്ടികളെ കണ്ടു മടങ്ങാനുളള അനുമതി മാത്രമേ ബ്രിട്നിയ്ക്കുളളൂ.
കുട്ടികളുടെ ഭാവിയെ കരുതി ഇരുവരും ഒന്നിക്കുമെന്ന് കുറെ നാളുകളായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇക്കാര്യം ഫെഡര്‍ലൈന്‍ നിഷേധിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് അവസാനമായി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
ഇതാ ബ്രിട്ട്നി, ഹൃദ്രോഗികള്‍ കാണാതിരിക്കുക!
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications