കാര്‍ദാഷിയാന്മാരുടെ മാറിടപ്പോര്!!
ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ തന്റെ നിതംബത്തിലേയ്ക്ക് വലിച്ചിട്ട് കിം കാര്‍ദാഷിയാന് സ്വന്തം വീട്ടില്‍ നിന്നൊരു വെല്ലുവിളി. മാറിടത്തിന്റെ വലിപ്പം കൊണ്ട് കിമ്മിനോട് മത്സരിക്കാനിറങ്ങിയിരിക്കുകയാണ് സഹോദരി കോര്‍ട്നി കാര്‍ദാഷിയാന്‍.
ഇരുവരുടെയും സഹോദരി കോള്‍ കാര്‍ദാഷിയാന്റെ ജന്മദിന പരിപാടിയില്‍ കിമ്മിനെക്കാള്‍ തിളങ്ങിയത് കോര്‍ട്നിയാണ്. മാറിടം മുക്കാലും പ്രദര്‍ശിപ്പിക്കുന്ന മേല്‍വസ്ത്രമണിഞ്ഞാണ് ലാസ് വേഗസില്‍ നടന്ന പാര്‍ട്ടിയില്‍ കോര്‍ട്നിയെത്തിയത്.
കിമ്മിന്റെ ആസ്തി കണ്ടു മടുത്ത ജനത്തിന്റെ കണ്ണു മുഴുവന്‍ അന്ന് കോര്‍ട്നിയുടെ മേലായിരുന്നുവത്രേ. എന്തിനേറെ പറയുന്നു, പരിപാടിയുടെ താരം കോര്‍ട്നി കാര്‍ദാഷിയാന്‍ തന്നെയായിരുന്നു.
വിട്ടുകൊടുക്കാന്‍ മനസില്ലാത്ത കിം തൊട്ടുപിറ്റേന്ന് കാമുകന്‍ റെഗ്ഗെ ബുഷുമായി ചുറ്റാനിറങ്ങിയത് അതിനേക്കാള്‍ പ്രകോപനമായ വസ്ത്രവുമണിഞ്ഞാണ്. മാറിടത്തിന്റെ വലിപ്പത്തിലും താന്‍ ആരുടെയും പിന്നിലല്ലെന്ന് തെളിയിക്കുന്ന വേഷം.
സഹോദരിമാര്‍ തമ്മില്‍ ഇങ്ങനെ മത്സരിക്കാന്‍ തുടങ്ങിയാല്‍ ജനം ഇമചിമ്മാന്‍ മറന്നുപോകുമെന്ന അവസ്ഥയാകും.


Click it and Unblock the Notifications