യഥാര്‍ത്ഥ വില്ലന്‍ കെവിന്‍ ഫെഡര്‍ലൈന്‍?

By Super

ബ്രിട്ട്നി സ്പിയേഴ്സിന്റെ പ്രശസ്തിയിലും വരുമാനത്തിലും അസൂയ പൂണ്ട മുന്‍ ഭര്‍ത്താവ് കെവിന്‍ ഫെഡര്‍ലൈന്‍ ഒരുക്കിയ കെണിയാണോ അവരുടെ വിവാഹമോചനത്തില്‍ കലാശിച്ചത്? കാര്യങ്ങള്‍ അങ്ങനെയാണെന്നാണ് അമേരിക്കാ മാഗസിന്‍ വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ വര്‍ഷം മാന്‍ഹാട്ടണ്‍ ഹോട്ടലില്‍ വച്ച് നടന്ന ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണത്രേ ബ്രിട്ട്നിയും കെവിനും പിരിയാന്‍ തീരുമാനിച്ചത്. രണ്ടു മക്കളുടെ അവകാശത്തിനു വേണ്ടിയുളള പോരും അന്നു മുതലാണ് തുടങ്ങിയത്.

പ്രവചനാതീതമായ ബ്രിട്ട്നിയുടെ സ്വഭാവം മുതലെടുക്കാന്‍ ബോധപൂര്‍വം ഒരു തര്‍ക്കം മെനഞ്ഞെടുക്കുകയായിരുന്നു കെവിന്‍. വാഗ്വാദത്തില്‍ രോഷാകുലയായ ബ്രിട്ട്നി വിവാഹമോചനം ആവശ്യപ്പെടുകയും കെവിന്‍ സമ്മതിക്കുകയും ചെയ്തുവെന്നാണ് മാസിക വെളിപ്പെടുത്തുന്നത്.

ബ്രിട്ട്നിയുടെ പ്രശസ്തിയിലും അംഗീകാരത്തിലും അസൂയാലുവായിരുന്നു കെവിനെന്ന് മാസിക ആരോപിക്കുന്നു. തന്റെ കരിയര്‍ സ്വപ്നങ്ങള്‍ക്ക് ബ്രിട്ട്നിയുടെ പ്രശസ്തി നിഴല്‍ പരത്തുകയാണെന്ന് കെവിന്‍ ഭയന്നിരുന്നുവത്രേ!

ബ്രിട്ട്നിയെ ഉത്തരവാദിത്വമില്ലാത്ത മാതാവായി പൊതുജനത്തിനു മുന്നില്‍ ചിത്രീകരിക്കാനുളള കെവിന്റെ ശ്രമങ്ങള്‍ക്കെതിരെ ഈ വെളിപ്പെടുത്തല്‍ ആയുധമാക്കാനിരിക്കുകയാണ് ബ്രിട്ട്നിയുടെ നിയമോപദേശകര്‍.

തന്നോട് ക്ഷമിക്കണമെന്നും തന്നെ സ്വീകരിക്കണമെന്നും കെവിനോട് പല വട്ടം ബ്രിട്ട്നി കെഞ്ചിയെന്ന് അവരുടെ അടുത്ത സുഹൃത്ത് കാലി മച്ചാഡോ സാക്ഷ്യപ്പെടുത്തുന്നു. കെവിനുമായുളള വേര്‍പിരിയലാണ് ബ്രിട്ട്നിയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചതെന്ന് മച്ചാഡോ പറയുന്നു.

നിഷ്കരുണം ബ്രിട്ട്നിയുടെ ആവശ്യം കെവിന്‍ നിരസിച്ചു. തുടര്‍ന്നാണ് താന്‍ ആര്‍ക്കും വേണ്ടാത്തവളാണെന്ന തോന്നല്‍ ബ്രിട്ട്നിയില്‍ ഉടലെടുത്തതും അവളുടെ ജീവിതത്തിന്റെ പാളം തെറ്റിയതും. ഡെയിലി മെയിലിനു നല്‍കിയ അഭിമുഖത്തില്‍ മച്ചാഡോ പറയുന്നു.

അഞ്ചു ദിവസം തുടര്‍ച്ചയായി ബ്രിട്ട്നി കെവിനെ വിളിച്ചു കെഞ്ചിയിരുന്നു, തന്നെ സ്വീകരിക്കാന്‍. നിങ്ങളുടെ ഡാഡിയെവിടേയെന്ന് കുഞ്ഞുങ്ങളെ നോക്കി കരഞ്ഞിരുന്ന ബ്രിട്ട്നിയെ തനിക്കോര്‍മ്മയുണ്ടെന്നും അവരുടെ ആത്മാര്‍ത്ഥ സുഹൃത്ത് വ്യക്തമാക്കുന്നു.

Read more about: britney spears
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X