ചുംബിക്കാന്‍ മാത്യുവാണ് മിടുക്കന്‍
സിയെന്ന മില്ലറെയും കെയിറ നൈറ്റ്ലിയും അപേക്ഷിച്ച് താനാണ് നന്നായി ചുംബിക്കുന്നതെന്ന് സഹതാരം മാത്യു റിസ്.
അടുത്തിടെ പുറത്തിറങ്ങിയ എഡ്‍ജ് ഓഫ് ലവ് എന്ന ചിത്രത്തില്‍ ഇരു സുന്ദരിമാരെയും മാത്യു റിസ് സുന്ദരമായി ചുംബിക്കുന്ന രംഗങ്ങളുണ്ടായിരുന്നു. ഏറ്റുവാങ്ങുന്നവളുടെ മേനി പൊട്ടിത്തരിക്കുന്ന വിധത്തിലുളള ചുംബനം തനിക്കേറെ അനുമോദനങ്ങള്‍ നേടിത്തന്നുവെന്നും നടന്‍ പറയുന്നു.
നല്ല ചുംബനത്തിനുടമയെ തിരഞ്ഞെടുക്കാന്‍ ചിത്രത്തിന്റെ സെറ്റില്‍ നടന്ന വോട്ടെടുപ്പിന്റെ ഫലം ഏകകണ്ഠമായിരുന്നു. എല്ലാവരുടെയും വോട്ട് മാത്യു റിസിന്.
സഹതാരങ്ങളെ പ്രണയിക്കുന്നത് തനിക്കിഷ്ടമല്ലെന്ന് സിയെന്നയെക്കുറിച്ച് പരന്ന ഗോസിപ്പുകളെ പരാമര്‍ശിച്ച് മാത്യു റിസ് വ്യക്തമാക്കി.


Click it and Unblock the Notifications