»   » ടൈറ്റാനിക്: കേറ്റിന്റെ നഗ്നത ഇന്ത്യക്കാര്‍ക്കും

ടൈറ്റാനിക്: കേറ്റിന്റെ നഗ്നത ഇന്ത്യക്കാര്‍ക്കും

Posted By:
Subscribe to Filmibeat Malayalam
Kate Winslet
ലോകം കീഴടക്കിയ കേറ്റ് വിന്‍സ്ലെറ്റിന്റെ നഗ്നസൗന്ദര്യം ഒടുവില്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അനാവൃതമാകുന്നു. പതിനഞ്ച് വര്‍ഷത്തിന് ശേഷം ടൈറ്റാനിക്കിന്റെ 3ഡി പതിപ്പ് ഇന്ത്യയിലെത്തുമ്പോള്‍ നേരത്തെ മുറിച്ചുമാറ്റിയ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാവും സിനിമ റിലീസ് ചെയ്യുകയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക്കിലെ പ്രശസ്തമായ പെയിന്റിങ് രംഗങ്ങള്‍ക്കാണ് അന്ന് സെന്‍സര്‍ ബോര്‍ഡ് കത്രികവച്ചത്. ഒരു വജ്രമാല മാത്രമണിഞ്ഞ് നായകന്‍ ലിയാനാഡോ ഡി കാപ്രിയോയ്‌ക്കൊപ്പം പൂര്‍ണനഗ്നയായി നിന്നുള്ള കേറ്റ് വിന്‍സ്ലെറ്റിന്റെ പ്രകടനം വെള്ളിത്തിരയില്‍ കാണാനുള്ള ഭാഗ്യം ഇന്ത്യക്കാര്‍ക്ക് നിഷേധിയ്ക്കപ്പെട്ടത് അങ്ങനെയാണ്.

ഏപ്രില്‍ അഞ്ചിന് റിലീസ് ചെയ്യുന്ന 3ഡി ടൈറ്റാനിക്കിന് യുഎ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചിരിയ്ക്കുന്നത്.

ടൈറ്റാനിക് ദുരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ റിറിലീസ് പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. ഇന്ത്യയില്‍ ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും തിയറ്ററുകളിലെത്തും.

English summary
After 15 years, the Indian audience will finally be able to admire the bare bosoms of the alluring Kate Winslet on the silver screen,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam