എന്തൊരു ചുംബനം, നോറയ്ക്കിപ്പോഴും പുളകം
ജൂഡ് ലായുടെ ചുംബനങ്ങളെക്കുറിച്ച് നോറാ ജോണ്‍സിന് എത്ര വര്‍ണിച്ചിട്ടും മതിയാകുന്നില്ല. അത്രയ്ക്ക് സുന്ദര ചുംബനങ്ങളാണത്രേ, ജൂഡ് നോറയുടെ ചുണ്ടിലൊഴുക്കിയത്. 'മൈ ബ്ലൂബെറി നൈറ്റ്സ്' എന്ന ചിത്രത്തിലാണ് നോറയും ജൂഡും തമ്മിലുളള അതിദീര്‍ഘ ചുംബന രംഗങ്ങളുളളത്.
യൂട്യൂബില്‍ പ്രതിഷ്ഠിച്ചിട്ടുളള ഈ രംഗത്തിന് ആസ്വാദകര്‍ ഏറെയാണ്. ഇത്രയും സുന്ദരമായി മറ്റാര്‍ക്കും ചുംബിക്കാനാവില്ലെന്നാണ് നോറാ ജോണ്‍സ് പറയുന്നത്.
ന്യൂയോര്‍ക്കില്‍ നടന്ന ചിത്രത്തിന്റെ പ്രിമിയര്‍ ഷോയില്‍ പങ്കെടുക്കവെയാണ്, ഈ ചിത്രത്തിലെ ചുംബനത്തിലൂടെ ജൂഡ് തന്നെ ശരിക്കും കീഴടക്കിയെന്ന് നോറ തുറന്നു പറഞ്ഞത്.
"മിടുക്കനാണ് ജൂഡ്. ശരിക്കും സമര്‍ത്ഥന്‍. വെറുതെ കിടക്കുക മാത്രമേ എനിക്ക് ചെയ്യാനുണ്ടായിരുന്നുളളൂ. എന്തൊക്കെ എങ്ങനെ ചെയ്യണമെന്ന് ജൂഡിന് നന്നായി അറിയാമായിരുന്നു. ഇതിലും നന്നായി ചുംബിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല" - നോറയ്ക്ക് നൂറു നാവ്.
ഇരുവരും ശാരീരികമായി സ്പര്‍ശിക്കുന്ന ആദ്യ രംഗത്തിലായിരുന്നു ഈ ചുംബനമെന്ന് സംവിധായകന്‍ അനുസ്മരിക്കുന്നു. കണിശമായ കണക്കുകൂട്ടലോടെയായിരുന്നു ജൂഡിന്റെ ചുംബനം. നോറയുടെ ചുണ്ടിലെ ക്രീം തുടച്ചെടുത്ത ശേഷം അതിസുന്ദരമായി ചുംബിക്കുകയായിരുന്നു അദ്ദേഹം സംവിധായകന്‍ വിശദീകരിക്കുന്നു.
ചിത്രം കാണാത്തവര്‍ക്ക് യൂട്യൂബിലെ രംഗം കണ്ട് ജൂഡിന്റെ ചുംബനവീര്യത്തിന് മാര്‍ക്കിടാം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications