കിടപ്പറയില്‍ കിടിലമാകാന്‍ ഓള്‍ഗ
അതുകൊണ്ടാവാം കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കാന്‍ ഒരുമടിയുമില്ലെന്ന് നടി തുറന്നു പ്രഖ്യാപിച്ചത്. ക്വാണ്ടം ഓഫ് സോളസ് എന്ന പുതിയ ബോണ്ട് ചിത്രത്തില്‍ ഡാനിയേല്‍ ക്രെയിഗിന്റെ നായികയായി അഭിനയിക്കുകയാണ് ഓള്‍ഗ ഇപ്പോള്‍. ക്ലബുകളില്‍ നിശാനൃത്തം ചെയ്യുന്നതിനും തനിക്ക് മടിയില്ലെന്ന് ഓള്‍ഗ പറയുന്നു.
ജെയിംസ് ബോണ്ടിന്റെ പ്രധാന ദൗര്‍ബല്യം സ്ത്രീകളാണ്. ഏത് സാഹചര്യത്തിലാണ് ബോണ്ട് ഒരു സ്ത്രീയുമായി വേഴ്ചയിലേര്‍പ്പെടുന്നതെന്ന് ആര്‍ക്കും മുന്‍കൂട്ടി നിശ്ചയിക്കാനാവില്ല. അതിനാല്‍ ബോണ്ട് ചിത്രങ്ങളില്‍ കിടപ്പറ രംഗങ്ങള്‍ ആവോളമുണ്ട്.
പുതിയ ബോണ്ട് ചിത്രത്തില്‍ എത്ര കിടപ്പറ രംഗമുണ്ടെന്ന് അറിവായിട്ടില്ല. രണ്ടു നായികമാരാണ് ഈ ചിത്രത്തില്‍ ബോണ്ടിന്. ഓള്‍ഗാ ക്യുറിലെങ്കോയും ജെമ്മ അറ്റേഴ്സണും. ഏറ്റവും കുറഞ്ഞത് രണ്ട് കിടപ്പറ രംഗങ്ങളെങ്കിലും കാണും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഓള്‍ഗയാകട്ടെ ഹിറ്റ് മാന്‍ എന്ന ചിത്രത്തിലെ കിടപ്പറ രംഗത്ത് തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച മുന്‍ പരിചയവുമുണ്ട്. നായികയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ക്വാണ്ടം ഓഫ് സോളസ് റിലീസ് ചെയ്യുന്നതും കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.


Click it and Unblock the Notifications
