കേറ്റ് വീണ്ടും തുണിയഴിച്ചപ്പോള്
ടൈറ്റാനിക്കിലൂടെ ലോകമെങ്ങുമുള്ള യുവതയുടെ ഹരമായി മാറിയ കേറ്റ് വീണ്ടും. സ്‌ത്രീ മാസികയായ വാനിറ്റി ഫെയറിന്റെ ഡിസംബര്‍ ലക്കത്തിന് വേണ്ടിയാണ് കേറ്റ് വിന്‍സ്ലെറ്റ് വീണ്ടും ശരീരം പ്രദര്‍ശിപ്പിയ്‌ക്കാന്‍ തയാറായത്.
33കാരിയായ താരം ഒരു പതിറ്റാണ്ട് മുമ്പ് പുറത്തിറങ്ങിയ ടൈറ്റാനിക്കിലെ മനം കവരുന്ന രംഗത്തെ അനുസ്‌മരിപ്പിയ്‌ക്കുന്ന രീതിയില്‍ സോഫയില്‍ കിടന്ന് തന്നെയാണ് ക്യാമറയ്‌ക്ക് പോസ് ചെയ്‌തത്.
ജയിംസ് കാമറോണ്‍ സംവിധാനം ചെയ്‌ത ടൈറ്റാനിക്കില്‍ സഹതാരം ഡികാപ്രിയോയ്‌ക്കൊപ്പം പരിപൂര്‍ണ നഗ്നയായി പ്രത്യക്ഷപ്പെട്ട് കേറ്റ് തന്റെ സൗന്ദര്യം ലോകത്തിന് മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയായി മാറിയിട്ടും പഴയ സൗന്ദര്യം കൈമോശം വന്നിട്ടില്ലെന്നാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത്.
അടുത്ത പേജില്‍


Click it and Unblock the Notifications