ബ്രിട്ട്നി പിറന്നാള്‍ അടിച്ചു പൊളിച്ചു
ഇക്കഴിഞ്ഞ ദിവസം വയസ് 26 തികഞ്ഞു, ഹോളിവുഡിന്റെ തലതിരിഞ്ഞ പാട്ടുകാരി ബ്രിട്ട്നി സ്പിയേഴ്സിന്.
വമ്പന്‍ പാര്‍ട്ടിയാണ് പിറന്നാളിന് ബ്രിട്ട്നി സുഹൃത്തുക്കള്‍ക്ക് വേണ്ടി ഒരുക്കിയത്. സുഹൃത്തുക്കളാകട്ടെ, ബ്രിട്ട്നിയെ സമ്മാനങ്ങള്‍ കൊണ്ട് പൊതിയുകയും ചെയ്തു. സ്കാന്‍ഡനേവിയന്‍ ശൈലിയില്‍ പണികഴിപ്പിച്ച ബ്രിട്ട്നിയുടെ സ്വന്തം കൊട്ടാരത്തിലായിരുന്നു പാര്‍ട്ടി.
ബ്രിട്ട്നിയ്ക്ക് കിട്ടിയ പിറന്നാള്‍ സമ്മാനങ്ങള്‍ കേട്ട് ഞെട്ടേണ്ട. 30,000 ഡോളര്‍ വിലവരുന്ന കമ്പിളിക്കോട്ട്, പതിനായിരം ഡോളര്‍ വിലവരുന്ന വജ്രാഭരണങ്ങള്‍, ബാരിറ്റോ ബ്രാന്‍ഡ് സണ്‍ ഗ്ലാസുകള്‍, വിലപിടിപ്പുളള ടീഷര്‍ട്ടുകള്‍, കേശാലങ്കാരങ്ങള്‍ എന്നു വേണ്ട സമ്മാനങ്ങളുടെ പെരുമഴയായിരുന്നു സുന്ദരിയ്ക്കു മീതെ പെയ്തത്.
അര്‍ദ്ധരാത്രി കഴിയും വരെ ആഘോഷങ്ങളില്‍ അടിച്ചു പൊളിക്കാന്‍ പാരിസ് ഹില്‍ട്ടണും ഉണ്ടായിരുന്നു.
അര്‍ദ്ധരാത്രി കഴിഞ്ഞ് ബ്രിട്ട്നിയും പുതിയ കാമുകന്‍ അല്ലി സിംസും പാരിസ് ഹില്‍ട്ടണും സാമും ബേവറി ഹില്‍സിലെ ഫോര്‍ സീസണ്‍ ഹോട്ടലിലേയ്ക്ക് പോയതായും വാര്‍ത്തയുണ്ട്.


Click it and Unblock the Notifications