വിക്ടോറിയ ബെക്കാമും നഗ്നയാവുന്നു

By Staff

സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തന്റെ നഗ്നചിത്രം പരസ്യത്തിനുപയോഗിക്കാന്‍ വിക്ടോറിയാ ബെക്കാം സമ്മതിച്ചതായി സൂചന.

ഡിസൈനര്‍ മാര്‍ക്ക് ജേക്കബ്സിന്റെ സമ്മര്‍ 2008 വസ്ത്രശേഖരങ്ങളുടെ പരസ്യത്തിനാണ് വിക്ടോറിയ പൂര്‍ണനഗ്നയായി പരസ്യത്തിന് പോസു ചെയ്യുന്നത്. തൊലിപ്പുറത്തുളള കാന്‍സറിനെതിരെയുളള സന്നദ്ധപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ടീ ഷര്‍ട്ടുകളിലാണ് വിക്ടോറിയയുടെ ചിത്രം ഉപയോഗിക്കുന്നത്.

എന്നാല്‍ മാര്‍ക്ക് ജേക്കബിന്റെ വാഗ്ദാനത്തോട് വിക്ടോറിയ ഇതുവരെ പൂര്‍ണസമ്മതം അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കടുത്ത സമ്മര്‍ദ്ദത്തിലാണത്രേ സ്പൈസ് ഗേള്‍ സുന്ദരി.

സ്പൈസ് ഗേള്‍സ് ടീമിലുളളതില്‍ ഏറ്റവും പ്രായമുളളത് വിക്ടോറിയയ്ക്കാണ്. തന്റെ ചര്‍മ്മഭംഗിയെക്കുറിച്ച് അതുകൊണ്ടു തന്നെ ഏറെ ആശങ്കാകുലയാണ് വിക്ടോറിയ. ഇത്തരമൊരു ചിത്രം പുറത്തിറങ്ങുമ്പോള്‍ തന്റെ ചര്‍മ്മകാന്തി നഷ്ടപ്പെട്ട വിവരം ആരാധകര്‍ അറിയുമോ എന്നാണ് വിക്ടോറിയയുടെ പേടി.

മൂന്നു മക്കളുളള വിക്ടോറിയയുടെ കുടുംബാന്തരീക്ഷവും ഇത്തരമൊരു ചിത്രത്തില്‍ നിന്നും അവരെ വിലക്കന്നുണ്ട്.

ഡിറ്റവോണ്‍ ടീസ്, നിവോമി കാംപെല്‍, ജൂലിയന്‍ മൂര്‍ എന്നീ നടിമാര്‍ കഴിഞ്ഞകൊല്ലം മാര്‍ക് ജേക്കബ്സിന്റെ സന്നദ്ധ പരസ്യചിത്രങ്ങളില്‍ നഗ്നരായി പ്രത്യക്ഷപ്പെട്ടിരുന്നു. 60,000 ഡോളറാണ് ഇവര്‍ സംഭരിച്ചത്.

ഇതിനെക്കാള്‍ തുക വിക്ടോറിയയുടെ നഗ്നചിത്രത്തിന് സമാഹരിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഏതായാലും അവസാനം വിക്ടോറിയ ഈ വാഗ്ദാനം സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്.

അടുത്ത പേജില്‍....................
...........

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X