ആഞ്‌ജലീനയുടെ ഇരട്ടക്കുട്ടികളുടെ പടം പ്രസിദ്ധീകരിച്ചു

By Super

ലണ്ടന്‍: ഹോളിവുഡിലെ പ്രശസ്‌ത താരദമ്പതികളായ അഞ്‌ജലീന ജോളി-ബ്രാഡ്‌ പിറ്റ്‌ ദമ്പതികളുടെ ഇരട്ടക്കുട്ടികളുടെ ചിത്രം പീപ്പിള്‍ മാഗസിന്‍ പുറത്തുവിട്ടു. മാഗസിന്റെ ഇന്റര്‍നെറ്റ്‌ എഡിഷനിലാണ്‌ കുഞ്ഞുങ്ങളുടെ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

ജോളി, ബ്രാഡ്‌ പിറ്റ്‌, ഇരട്ടക്കുട്ടികളായി വിവൈന്‍ മാര്‍ച്ചെലിന്‍, നോക്‌സ്‌ ലിയോണ്‍ എന്നിവരുള്‍പ്പെടുന്ന പീപ്പിള്‍മാഗസിന്റെ കവര്‍ച്ചിത്രമാണ്‌ ഇന്റര്‍നെറ്റ്‌ എഡിഷനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. കവര്‍ച്ചിത്രത്തിന്റെ ഒരു വശത്ത്‌ ഇവരുടെ മകള്‍ ഷിലോ ഇരട്ടകളില്‍ ഒരാളെ മടിയില്‍വച്ചിരിക്കുന്ന ചിത്രവുമുണ്ട്‌.

ഏകദേശം 14ദശലക്ഷം ഡോളറിനാണ്‌ കുട്ടികളുടെ ചിത്രം പ്രസിദ്ധീകരിക്കാനുള്ള അവകാശം പീപ്പിള്‍ മാഗസിന്‍സ്വന്തമാക്കിയതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. വടക്കേ അമേരിക്കയില്‍ ചിത്രം പ്രസിദ്ധീകരിക്കാനുള്ള അവകാശം പീപ്പിള്‍ മാഗസിന്‍ സ്വന്തമാക്കിയപ്പോള്‍ മറ്റ്‌ മേഖലകളില്‍പ്രസിദ്ധീകരണത്തിനുള്ള അവകാശം സ്വന്തമാക്കിയത്‌ ബ്രിട്ടീഷ്‌ ഗോസിപ്പ്‌ മാഗസിനായ ഹലോയാണ്‌.

ഇരട്ടക്കുട്ടികളുടെ ചിത്രം പ്രസിദ്ധീകരിക്കാനായി ദമ്പതികള്‍ എത്ര തുക വാങ്ങുമെന്ന കാര്യം അന്താരാഷ്ട്ര തലത്തില്‍ വാതുവെയ്‌പിനുപോലും വിഷയമായിരുന്നു. ചിത്രം പ്രസിദ്ധീകരിക്കാനായി കിട്ടിയ തുക സാമൂഹിക സേവനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നാണ്‌ ദമ്പതിമാര്‍ പറഞ്ഞത്‌.

2006ല്‍ ജനിച്ച ഷിലോയുടെ ചിത്രം അന്ന്‌ 4.1 ദശലക്ഷം ഡോളറിനാണ്‌ പ്രസിദ്ധീകരണത്തിന്‌ നല്‍കിയത്‌. ദത്തെടുത്ത മൂന്നു കുഞ്ഞുങ്ങളും ഷിലോയും ഇപ്പോഴത്തെ ഇരട്ടക്കുട്ടികളുമുള്‍പ്പെടെ ഇപ്പോള്‍ ദമ്പതികള്‍ക്ക്‌ ആകെ ആറ്‌ മക്കളുണ്ട്‌. ഇപ്പോള്‍ ദമ്പതികള്‍ ചൈനയില്‍ നിന്നും ഏഴാമതൊരു കുഞ്ഞിനെക്കൂടി ദത്തെടുക്കുന്നുവെന്നും വാര്‍ത്തകളുണ്ട്‌.

More from Filmibeat

Read more about: photo twins angelina jolie brad pit
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X