പണി പറ്റി, ബ്രിട്നി ഗര്‍ഭിണി?
അഡ്‍നാന്‍ ഖലീബ് പണി പറ്റിച്ച ലക്ഷണമാണ്. ബ്രിട്നി സ്പിയേഴ്സ് വീണ്ടും ഗര്‍ഭിണിയായെന്ന് അഭ്യൂഹം ശക്തിപ്പെടുന്നു.
ഒരു മെഡിക്കല്‍ സെന്ററില്‍ ബ്രിട്നി തുടര്‍ച്ചയായി നടത്തുന്ന സന്ദര്‍ശനമാണ് കക്ഷി ഗര്‍ഭിണിയാണെന്ന സംശയത്തിലേയ്ക്ക് നയിക്കുന്നത്. കടുത്ത അഭിപ്രായ വ്യത്യാസവും എതിര്‍പ്പും തെറിവിളിയും മൊബൈല്‍ വലിച്ചെറിയലുമൊക്കെ മുറപോലെ നടക്കുന്നുവെങ്കിലും ബ്രിട്നിയും അഡ്നാനും തമ്മിലുളള ലൈംഗിക വേഴ്ചകള്‍ക്ക് കുറവൊന്നുമില്ലെന്നാണ് ലൈഫ് ആന്റ് സ്റ്റൈല്‍ മാസിക റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആശുപത്രിയില്‍ നിന്നും ഡിസ് ചാര്‍ജ് ചെയ്യപ്പെട്ട ശേഷം സഹോദരി ജാമി സ്പിയേഴ്സ് ബ്രിട്നിക്കൊപ്പമാണ് താമസിക്കുന്നത്. അഡ്‍നാനെ തീര്‍ത്തും ഇഷ്ടമല്ല ബ്രിട്നിയുടെ സഹോദരിക്ക്. എന്നാലും അഡ്‍നാന്‍ വീട്ടില്‍ വരികയും രണ്ടു മണിക്കൂര്‍ നേരത്തേയ്ക്ക് ബ്രിട്നിയെ സ്വകാര്യമുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുമെന്ന് "അകത്തുളളവരെ" ഉദ്ധരിച്ച് ലൈഫ് ആന്റ് സ്റ്റൈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രിട്നിയുടെ രണ്ടു കുഞ്ഞുങ്ങളുടെയും സംരക്ഷണം ഇപ്പോള്‍ മുന്‍ഭര്‍ത്താവ് കെവിന്‍ ഫെഡര്‍ലൈനാണ്. അതുകൊണ്ട് തനിക്കൊരു കുട്ടിയെ വേണമെന്ന് ബ്രിട്നിയ്ക്ക് ഇപ്പോള്‍ മോഹമുണ്ടത്രേ!
ഏതായാലും വെളളമടിയും ലഹരിമരുന്നുപയോഗവും ബ്രിട്നി ഉപേക്ഷിച്ചെന്നാണ് വാര്‍ത്തകള്‍. അടുത്തു നടന്ന ചില പാര്‍ട്ടികളില്‍ ആവോളം മദ്യം ഉണ്ടായിരുന്നെങ്കിലും ബ്രിട്നി മിനറല്‍ വാട്ടര്‍ മാത്രമേ കുടിച്ചുളളൂവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ അഡ്‍നാന്‍ പണി പറ്റിച്ചു എന്നു തന്നെ കരുതാം.


Click it and Unblock the Notifications