പ്ലീസ്... വായിച്ച് ചിരിക്കരുത്...

By Super

അമേരിക്കയിലും സദാചാരമോയെന്ന് അത്ഭുതപ്പെടുന്നവര്‍ ഇവാ മെന്‍ഡിസിന്റെ പുതിയ പരസ്യത്തിന് സംഭവിച്ച ഗതി അറിയാത്തവരാണ്.

കാല്‍വിന്‍ ക്ലെയിന്‍ പെര്‍ഫ്യൂം കമ്പനിയുടെ ഒബ്സെഷന്‍ എന്ന ഉല്‍പന്നത്തിനു വേണ്ടി ഇവ ചെയ്ത പരസ്യമാണ് അശ്ലീലവും പ്രകോപനപരവുമെന്ന് മുദ്രകുത്തി അമേരിക്കയില്‍ നിരോധിച്ചത്. മേല്‍വസ്ത്രമില്ലാതെ കിടക്കയില്‍ കാമാതുരമായി കിടുന്നുരുളുന്ന ഇവയാണ് പരസ്യത്തിലുളളത്. 33 സെക്കന്റ് ദൈര്‍ഘ്യമുളള പരസ്യത്തിലെ ഒരു ഷോട്ടില്‍ ഇവയുടെ മുലക്കണ്ണുകള്‍ തെളിഞ്ഞു കാണാം. അത്രയും കാണിച്ചതിനാണ് പരസ്യം പ്രകോപനപരമെന്ന് മുദ്ര കുത്തി അധികൃതര്‍ നിരോധിച്ചത്.

പരസ്യം തയ്യാറാക്കിയ കമ്പനിയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ ഫാബിയന്‍ ബാരോണിനെ ഈ തീരുമാനം ചൊടിപ്പിച്ചിട്ടുണ്ട്. അമേരിക്കയ്ക്ക് എത്രയും പെട്ടെന്ന് ഒരു പുതിയ പ്രസിഡന്റിനെ വേണമെന്നാണ് അദ്ദേഹം പരിഹസിക്കുന്നത്. കലയും അശ്ലീലവും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത അധികാരികള്‍ക്ക് വട്ടാണെന്നും അദ്ദേഹം പരിതപിക്കുന്നു.

പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട ഇവ അല്‍പം സെക്സിയാണെന്നും എന്നാല്‍ അല്‍പം പോലും പ്രകോപനം ഈ ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നും ഫാബിയന്‍ പറയുന്നു. മനുഷ്യനെ പൊതുനിരത്തില്‍ വെടിവെച്ചു കൊല്ലുന്നത് കുടുംബ സമേതം കാണാന്‍ ഒരു മടിയുമില്ലാത്ത സമൂഹം ഇത്തരം പരസ്യങ്ങള്‍ക്ക് നേരെ വാളോങ്ങുന്നത് കാപട്യമാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.

അമേരിക്കയിലും സദാചാര ചിന്തയുണ്ടെന്ന് മനസിലായില്ലേ... അല്‍പം പോലും തുണി മാറുന്നത് അവര്‍ക്ക് തീരെ സഹിക്കില്ലെന്നേ...

More from Filmibeat

Read more about: eva mendes calvin klevin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X