പിരിഞ്ഞവര്‍ വീണ്ടും ബീച്ചില്‍ ഒന്നിച്ചു
കേറ്റ് ഹഡ്‍സണും ഓവന്‍ വില്‍സണും തമ്മില്‍ പിരിഞ്ഞെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇരുവരുടെയും സമാഗമത്തിന് മിയാമി ബീച്ച് വേദിയായെന്നാണ് പുതിയ വിവരം.
ഒഴിവുകാല വിനോദത്തിന് ഇരുവരും ഒരുമിച്ച് മിയാമി ബീച്ചില്‍ പോവുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തെന്ന് ദി സണ്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കടുത്ത പ്രണയത്തിലായിരുന്ന ഇവര്‍ ഇടക്കാലത്ത് വേര്‍പിരിഞ്ഞിരുന്നു. മുറിഞ്ഞു പോയ പ്രണയ ബന്ധം വീണ്ടും വിളക്കിച്ചേര്‍ക്കാന്‍ ഇരുവര്‍ക്കും താല്‍പര്യമുണ്ടെന്നും ഇവര്‍ വീണ്ടും ഒന്നിച്ചുവെന്നും അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.
ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് മുമ്പ് ഇരുവരും ലോസ് ഏഞ്ചല്‍സിലെ തങ്ങളുടെ വീടുകളില്‍ ഒന്നിച്ച് താമസിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഓസ്കാറിനു ശേഷം പോപ്പ് റാണി മഡോണ നല്‍കിയ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കേറ്റ് ഹഡ്‍സണും ഓവന്‍ വില്‍സണും എത്തിയതും ഒരുമിച്ചാണ്.
പിരിഞ്ഞിരുന്ന നിമിഷങ്ങളെ ഇവര്‍ മടക്കി വിളിച്ച് ആസ്വദിക്കുകയാണെന്നാണ് ദൃക്‍സാക്ഷികള്‍ പറയുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications











