കോടീശ്വരനുമായി എന്താ ഇടപാട്?
സൂപ്പര്‍ മോഡല്‍ നിയോമി കാംപെല്‍ ഒരു പുളിങ്കൊമ്പില്‍ ചുറ്റിപ്പിടിച്ചാണ് കറക്കമെന്ന് റിപ്പോര്‍ട്ടുകള്‍.
റഷ്യയിലെ റിയല്‍ എസ്റ്റേറ്റ് വമ്പന്‍ വ്ലാഡിമര്‍ ഡൊറോണിന്റെ കാമുകിയാണത്രേ നിയോമി കാംപെല്‍. ഒരു വര്‍ഷത്തോളമായത്രേ ഇവരുടെ മുഹബ്ബത്ത് തുടങ്ങിയിട്ട്...
വിമാനത്തിലുണ്ടാക്കിയ തല്ലു കേസില്‍ നിയോമിയെ വെറുതേവിട്ട വിധിയാഘോഷിക്കാന്‍ അടുത്തിടെയാണ് വ്ലാഡിമര്‍ വമ്പന്‍ പാര്‍ട്ടി നടത്തിയത്. സെന്റ് ട്രോപ്പസില്‍ അടുത്ത സുഹൃത്തുക്കള്‍ക്കു വേണ്ടി സ്വന്തം ബോട്ടിലായിരുന്നു ആഘോഷവും അത്താഴവും.
റഷ്യയിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നിയന്ത്രിക്കുന്ന വന്‍പുളളിയെ 38കാരിയായ നിയോമി കറക്കിയെടുത്തതില്‍ സഹതാരങ്ങള്‍ക്ക് ചെറിയ അസൂയയില്ലാതില്ല.


Click it and Unblock the Notifications