ബ്രിട്‌നിക്ക് സെക്‌സിന് നിരോധനം
പോപ് താരം ബ്രിട്‌നിയ്‌ക്ക് സെക്‌സിലേര്‍പ്പെടുന്നതിന് നിരോധനം. കുഴപ്പത്തിലായ ബ്രിട്‌നിയെ രക്ഷിയ്‌ക്കാന്‍ മാതാവ് ലിന്‍ സ്‌പിയേഴ്‌സും അനിയത്തി ജെയ്‌മിയുമാണ് ഈ അറ്റകൈ പ്രയോഗം നടത്തിയിരിക്കുന്നത്.
ലക്കും ലഗാനുമില്ലാതെ ജീവിച്ച ബ്രിട്‌നിയുടെ മാനസികനില ഈ വര്‍ഷമാദ്യം തകരാറിലായതിനെ തുടര്‍ന്ന് താരത്തിന്റെ പ്രൊഫഷണലും അല്ലാതെയുമുള്ള മറ്റു കാര്യങ്ങളിലും ഇവര്‍ ഇടപെടല്‍ നടത്തിയിരുന്നു.
ബ്രിട്‌നിയുടെ സെക്‌സ് ടേപ്പ് വില്‌ക്കാന്‍ ശ്രമിയ്‌ക്കുന്ന അഡ്‌നാന്‍ ഗാലിബിനെ പോലെയുള്ളവരുടെ പക്കല്‍ വീണ്ടും മകള്‍ അകപ്പെടാതിരിയ്‌ക്കാനാണ് നിര്‍ബന്ധപൂര്‍വം താരത്തിന് സെക്‌സ് വിലക്കിയിരിക്കുന്നത്.
മകളുടെ മാനസിക നില തകരാറിലായതിന് പിന്നില്‍ അഡ്‌നാന് പങ്കുണ്ടെന്നും ഇരുവരും ആരോപിയ്‌ക്കുന്നു.
ബ്രിട്‌നി വീണ്ടും വല്ല ഏടാകൂടത്തില്‍ ചെന്നുചാടുമോയെന്ന് അവര്‍ക്ക് പേടിയുണ്ട്.
ഇനി ഇതു പോലൊന്നുണ്ടാകാന്‍ അവര്‍ ആഗ്രഹിയ്‌ക്കുന്നില്ലെന്ന് ഇവരുടെ കുടുംബ സുഹൃത്തിനെ ഉദ്ധരിച്ചു കൊണ്ട് ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.


Click it and Unblock the Notifications











