»   » കോര്‍ട്ട്നി നഗ്ന ചിത്ര വിവാദത്തില്‍

കോര്‍ട്ട്നി നഗ്ന ചിത്ര വിവാദത്തില്‍

Posted By:
Subscribe to Filmibeat Malayalam
Courtney Love
നഗ്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നത് ഇന്ന് പുതിയ വാര്‍ത്തയല്ല. നഗ്ന ചിത്രം പോസ്റ്റ് ചെയ്താല്‍ വൈകാതെ അയാളെ ട്വിറ്റര്‍ പുറത്താക്കുകയും ചെയ്യും. എന്നാലും ഹോളിവുഡിലെ നടിമാര്‍ക്ക് ഇപ്പോഴും ഇത് ഒരു ഹരമാണ്. വാര്‍ത്തകളില്‍ നിറയുക അതിലൂടെ തന്റെ 'വിപണിയിലെ മൂല്യം' കൂട്ടുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം.

ഏറ്റവും ഒടുവില്‍ ട്വിറ്റര്‍ ഈ കുറ്റത്തിന് പുറത്താക്കിയത് ഗായികയും നടിയുമായ കോര്‍ട്ട്നി ലോവിനെയാണ്. രണ്ട് നഗ്ന ചിത്രങ്ങളാണ് 46 കാരിയായ കോര്‍ട്ട്നി ട്വീറ്റ് പിക് സൈറ്റില്‍ പോസ്റ്റ് ചെയ്തത്. വൈകാതെ വന്നു ട്വിറ്ററിന്റെ പുറത്താക്കല്‍ നടപടി.

തന്റെ ആണ്‍ സുഹൃത്തിന് വേണ്ടി പോസ്റ്റ് ചെയ്തതാണ് ആ നഗ്ന ഫോട്ടോയെന്നാണ് കോര്‍ട്ട്നി ട്വിറ്ററില്‍ തന്നെ വ്യക്തമാക്കിയത്. അതായത് കോര്‍ട്ട്നി സ്വകാര്യ സന്ദേശമായി അയയ്ക്കാനാണ് ഉദ്ദേശിച്ചത്. പക്ഷേ അത് പരസ്യ സന്ദേശം ആയിപ്പോയി എന്നര്‍ത്ഥം. ചിത്രം പൂര്‍ണ നഗ്നമായിരുന്നില്ല. പക്ഷേ ഇത് ഒട്ടേറെ പേര്‍ റീട്വീറ്റ് ചെയ്തു. വന്‍ വാര്‍ത്തയുമായി.

എന്തായാലും പുറത്തായ കോര്‍ട്ട്നിയ്ക്ക് ട്വിറ്ററില്‍ തിരിച്ചെത്താനായിട്ടുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam