പഴയ ഭാര്യ സന്തോഷവതിയായിരിക്കട്ടെ!
ഡൈ ഹാര്‍ഡ് നായകന്‍ ബ്രൂസ് വില്ലിസിന് സന്തോഷമേയുളളൂ, പഴയ ഭാര്യ ഡെമി മൂര്‍ ഇപ്പോഴത്തെ ഭര്‍ത്താവ് ആഷ്ടണ്‍ കട്ച്ചറുമായി സന്തോഷവതിയായി കഴിയുന്നതില്‍!
ഡെമി മൂറിന്റെ സന്തോഷകരമായ ദാമ്പത്യത്തില്‍ തനിക്ക് അസൂയ തെല്ലുമില്ലെന്ന് തുറന്നു പറയുന്നു, 52കാരനാ ബ്രൂസ് വില്ലിസ്.
ഡെമി മൂറുമായി ഇപ്പോഴും നല്ല ബന്ധം പുലര്‍ത്തുന്നതു വഴി മൂന്നു മക്കളുടെയും മുന്നില്‍ മാതൃകാപുരുഷനാകാനാണ് വില്ലിസ് ശ്രമിക്കുന്നത്. കട്ച്ചറും െഡമിയുമടങ്ങുന്ന കുടുംബത്തോടൊപ്പം അവധിദിനങ്ങള്‍ ചിലവിടാനും വില്ലിസും മക്കളും ശ്രദ്ധിക്കുന്നുണ്ട്. ഡെമിക്ക് നല്ലതു വരണമെന്ന് മാത്രമാണ് തന്റെ ആഗ്രഹമെന്ന് കോണ്‍ടാക്ട് മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വില്ലിസ് പറയുന്നു.
"ഡെമി എന്റെ കുട്ടികളുടെ അമ്മയാണ്. അവള്‍ക്ക് നല്ലൊരു ഭര്‍ത്താവിനെ കിട്ടിയതില്‍ എനിക്കും സന്തോഷമേയുളളൂ". വില്ലിസ് പറയുമ്പോള്‍ നമുക്ക് അത്ഭുതപ്പെടാനേ കഴിയൂ. എവിടെ കിട്ടും ഇങ്ങനെയൊരു വിശാല ഹൃദയനെ!
പതിനെട്ടു വയസാകും മുമ്പ് ഗായകന്‍ ഫ്രാങ്കി മൂറിനെ വിവാഹം ചെയ്താണ് ഡെമി മൂര്‍ തന്റെ വിവാഹയാത്ര ആരംഭിച്ചത്. 1985ല്‍ ഇവര്‍ വിവാഹ മോചനം നേടി. 1987ല്‍ ഡെമി ബ്രൂസ് വില്ലിസിനെ പരിചയപ്പെട്ടു. രണ്ടു മാസത്തിനകം വിവാഹം കഴിച്ചു.
മൂന്നു പെണ്‍മക്കള്‍ക്ക് ജന്മം നല്‍കിയ ശേഷം 1998ല്‍ ഇവര്‍ വേര്‍പിരിഞ്ഞു, 2000ല്‍ വിവാഹമോചനവും നേടി. തന്നെക്കാള്‍ 17 വയസ് ഇളപ്പമുളള ആഷ്ടണ്‍ കട്ച്ചറുമായി 2003ലാണ് ഡെമി പ്രണയത്തിലാകുന്നത്.
ഇവര്‍ പിരിയാന്‍ പോകുന്നു എന്ന ഗോസിപ്പു വാര്‍ത്തകളെ തളളിക്കളഞ്ഞ് 2005ല്‍ ഡെമി കട്ച്ചറെ വിവാഹം കഴിച്ചു.
ഡെമിയും കട്ച്ചറും തമ്മിലുളള വേഴ്ചാരംഗങ്ങളുടെ ചിത്രങ്ങളുളള കട്ച്ചറുടെ മൊബൈല്‍ ഫോണ്‍ കളവു പോയത് ഈയിടെ വന്‍വാര്‍ത്തയായിരുന്നു. ഇരുവരുടെയും സ്വകാര്യചിത്രങ്ങള്‍ പിന്നീട് ഇന്റര്‍നെറ്റ് വഴി ലോകം കാണുകയും ചെയ്തു. അതു കണ്ടിട്ടാണോ ഡെമി ഇപ്പോഴും സന്തോഷവതിയാണെന്ന് ബ്രൂസ് വില്ലിസ് മനസിലാക്കിയത് എന്ന വിവരം അറിയില്ല.


Click it and Unblock the Notifications