»   » കാമുകിക്ക് വേണ്ടി കാപ്രിയോ ജൂതനാവുന്നു

കാമുകിക്ക് വേണ്ടി കാപ്രിയോ ജൂതനാവുന്നു

Posted By:
Subscribe to Filmibeat Malayalam
Leonardo Dicaprio
പ്രമുഖ ഹോളിവുഡ് താരം ലിയനാര്‍ഡോ ഡി കാപ്രിയോ ജൂതമതം സ്വീകരിക്കുന്നു. റോമന്‍ കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ട ഡികാപ്രിയോ ഇസ്രായേല്‍ സൂപ്പര്‍ മോഡലായ ബാര്‍ റഫേലിയെ വിവാഹം ചെയ്യുന്നതിനാണ് മതം മാറുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി റഫേലിയുമായി കടുത്ത പ്രണയത്തിലാണ് 36കാരനായ ഡി കാപ്രിയോ. കാമുകിയുമായി സംഗമിയ്ക്കുന്നത് ഒട്ടേറെ തവണ രഹസ്യമായി ഇസ്രായേല്‍ യാത്രകളും അദ്ദേഹം നടത്തിയിരുന്നു.

ആചാരങ്ങള്‍ അനുഷ്ഠിക്കാത്ത ക്രിസ്ത്യാനിയായ അദ്ദേഹം ജൂതമതത്തിലേക്ക് ചേക്കേറാന്‍ തയാറെടുപ്പുകള്‍ നടത്തുകയാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

ബ്രസീലിയന്‍ സൂപ്പര്‍ മോഡല്‍ ഗിസലെ ബന്റ്ചനുമായുള്ള അദ്ദേഹത്തിന്റെ പ്രണയം തകര്‍ന്നതിന് പിന്നാലെ 2005ല്‍ ലാസ് വേഗാസില്‍ വെച്ചാണ് 'ടൈറ്റാനിക്' നായകന്‍ 25കാരിയായ റാഫേലിയെ പരിചയപ്പെടുന്നത്. റാഫേലിയെ സ്വന്തമാക്കാനായി എന്തും ഉപേക്ഷിയ്ക്കാന്‍ തയാറാണെന്ന് ഡികാപ്രിയോ ഈയിടെ വെളിപ്പെടുത്തിയിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam