മീല്‍സിന്റെ നഗ്നചിത്രം വീണ്ടും
ഹീതര്‍ മീല്‍സിന്റെ നഗ്നചിത്രങ്ങള്‍ വീണ്ടും ഇന്റര്‍നെറ്റില്‍. പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ടോണി മക്ഗീ 1999ല്‍ എടുത്ത ചിത്രമാണ് ഇപ്പോള്‍ നെറ്റിലെത്തിയിരിക്കുന്നത്.
പൂര്‍ണ നഗ്നയായാണ് മീല്‍സ് ഈ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. മൈനുകള്‍ക്കെതിരെയുളള ചാരിറ്റി പരിപാടിയ്ക്കു വേണ്ടിയായിരുന്നു ഫോട്ടോ സെഷന്‍.
എന്നാല്‍ ഈ ചിത്രം പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പിന്നീട് ഹീതര്‍ പിന്മാറുകയായിരുന്നു. തന്റെ നഗ്നചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് കരിയറിന് ദോഷം ചെയ്യുമെന്ന് കരുതിയാണ് ചിത്രം പ്രസിദ്ധീകരിക്കുന്നത് അവര്‍ വിലക്കിയത്.
ജര്‍മ്മനിയിലെ ഒരു അശ്ലീല മാസികയ്ക്കു വേണ്ടിയും മീല്‍സ് ഇത്തരത്തില്‍ പോസ് ചെയ്തിട്ടുണ്ടത്രേ. ഇക്കാലമത്രയും ഹീതര്‍ മീല്‍സിന്റെ മനസിനെ മഥിച്ചിരുന്ന ആ ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
മുന്‍പിന്‍ നോക്കാതെയുളള പതിനേഴാം വയസിലുളള തന്റെ മോഡലിംഗ് അനുഭവങ്ങളെക്കുറിച്ച് ഔട്ട് ഓണ്‍ എ ലിംബ് എന്ന ആത്മകഥയില്‍ അവര്‍ തുറന്നെഴുതിയിട്ടുണ്ട്.
സര്‍ പോള്‍ മക്കാര്‍ട്ടിനിയുമായുളള വിവാഹമോചനക്കേസില്‍ ഈ ചിത്രങ്ങള്‍ തനിക്കെതിരെ ഉപയോഗിക്കപ്പെടുമോ എന്ന ആശങ്കയിലാണ് ഹീതര്‍ മീല്‍സ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications