രണ്ടും ചെറുതായിരുന്നു, അതു കൊണ്ട് മാറ്റി
ജെയിന്‍ സെയ്മൂര്‍ ഒടുവില്‍ സത്യം പറഞ്ഞു. തന്റെ രണ്ടു സ്തനങ്ങളും പ്ലാസ്റ്റിക് സര്‍ജറി ചെയ്തതാണെന്നാണ് ഇപ്പോള്‍ ജെയിന്‍ പറയുന്നത്. നടിക്ക് വയസ് ഇപ്പോള്‍ 56.
ഈ പ്രായത്തിലും ഒരു കോമഡി ചിത്രത്തില്‍ ടോപ്പ് ലെസായി അഭിനയിക്കുന്നുണ്ട് ജെയിന്‍. ജനം കണ്ടു പിടിക്കേണ്ടെന്ന് കരുതി ഇപ്പോള്‍ ഏറ്റു പറഞ്ഞതാണ് ഹോളിവുഡിന്റെ ഒരു കാലത്തെ ഹരമായിരുന്ന ജെയിന്‍ സെയ്മൂര്‍.
ഈ ആരോപണം പണ്ടുയര്‍ന്നപ്പോഴെല്ലാം ശക്തമായി നിഷേധിച്ചിരുന്നു ഇവര്‍. മാത്രമല്ല, കര്‍ക്കശമായ ഭക്ഷണക്രമത്തിലൂടെ തന്റെ ശരീരത്തിന്റെ വടിവ് നിലനിര്‍ത്തുകയും ചെയ്തിരുന്നു.
ദി വെഡ്ഡിംഗ് ക്രാഷേര്‍സ് എന്ന ചിത്രത്തില്‍ നടന്‍ ഓവെന്‍ വില്‍സണെ മേലാട ഊരി മാറിടം കാട്ടി ജെയിന്‍ വശീകരിക്കുന്ന ഒരു രംഗമുണ്ട്. ഈ ചിത്രത്തെക്കുറിച്ച് അമേരിക്കയിലെ പീപ്പിള്‍സ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഏറെക്കാലം മൂടിവെച്ചിരുന്ന ആ രഹസ്യം ജെയിന്‍ പുറത്തറിയിച്ചത്.
തന്റെ പ്രസവത്തോടെയാണ് ആ കൃത്യം ചെയ്യേണ്ടി വന്നതെന്ന് ജെയിന്‍ അനുസ്മരിക്കുന്നു. ഇരട്ടക്കുട്ടികളായിരുന്നു തനിക്ക്. പ്രസവ ശേഷവും സ്തനങ്ങള്‍ക്ക് തീരെ വലിപ്പമില്ലായിരുന്നു. ഹോളിവുഡിന്റെ അളവുകോലനുസരിച്ച് തീരെ ചെറിയവ. അതുകൊണ്ട് ഒരു പ്ലാസ്റ്റിക് സര്‍ജന്റെ സഹായം തേടി.
സര്‍ജന്‍ തനിക്കു വേണ്ടി പ്രത്യേകം ഒരെണ്ണം തയ്യാറാക്കി തരികയായിരുന്നു.
ലെറ്റ് ഡൈ, സോളിറ്റര്‍ ഇന്‍ ലവ് എന്നീ പ്രശസ്ത ചിത്രങ്ങളിലൂടെ എഴുപതുകളില്‍ കത്തി നിന്ന നടിയാണ് ജെയിന്‍ സെയ്മൂര്‍.


Click it and Unblock the Notifications