»   » ജൂലിയ റോബര്‍ട്‌സ് ഹിന്ദുമത വിശ്വാസിയായി!

ജൂലിയ റോബര്‍ട്‌സ് ഹിന്ദുമത വിശ്വാസിയായി!

Posted By:
Subscribe to Filmibeat Malayalam
Julia Roberts
ഹോളിവുഡിന്റെ സൗന്ദര്യ റാണി ജൂലിയ റോബര്‍ട്‌സ് ഹിന്ദുമതം സ്വീകരിച്ചു. അടുത്ത ജന്‍മത്തിലെങ്കിലും സമാധാനപരമായ ജീവിതം നയിക്കണമെന്ന ആഗ്രഹത്തോടെയാണ് താന്‍ ഹിന്ദുവായി മാറിയതെന്ന് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ജൂലിയ വെളിപ്പെടുത്തി.

അടുത്തിടെ ഷൂട്ടിംഗിനായി ഇന്ത്യ സന്ദര്‍ശിച്ച ശേഷമാണ് അവര്‍ ഹിന്ദുമതത്തില്‍ ആകൃഷ്ടയായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

താനും ഭര്‍ത്താവും മൂന്ന് കുട്ടികളും ക്ഷേത്ര ദര്‍ശനം നടത്താറുണ്ടെന്നും പ്രാര്‍ത്ഥിക്കാറുണ്ടെന്നും ം ജൂലിയ 'എലെ' മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. പ്രശസ്ത ക്യാമറമാനായ ഡാനിയേല്‍ മോഡറാണ് ജൂലിയയുടെ ഭര്‍ത്താവ്. ബാപിസ്റ്റ്, കത്തോലിക്ക സഭാ വിശ്വാസികളാണ് ജൂലിയയുടെ മാതാപിതാക്കള്‍.

റിലീസാകാനിരിയ്ക്കുന്ന 'ഈറ്റ് പ്രേ ലവ്' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ജൂലിയ ഇന്ത്യയിലെത്തിയതും ഹിന്ദുമതത്തെ അടുത്തറിഞ്ഞതും. ചിത്രത്തില്‍ തന്റെ സ്വത്വം തേടി ലോകം മുഴുവന്‍ ചുറ്റുന്ന വിവാഹ മോചിതയായ ഒരു സ്ത്രീയുടെ റോളിലാണ് ജൂലിയ പ്രത്യക്ഷപ്പെടുന്നത്.

സ്വകാര്യ ജീവിതത്തില്‍ അനുഭവിക്കുന്ന ദുഖങ്ങളാണ് നാല്‍പ്പത്തിരണ്ടുകാരിയായ ജൂലിയ ഹിന്ദുമതം സ്വീകരിച്ചതിനു പിന്നിലെന്ന് സൂചനകളുണ്ട്. ഈ ജന്മത്തില്‍ കൂട്ടുകാരും ബന്ധുക്കളും ദുഖങ്ങള്‍ മാത്രമാണ് നല്‍കിയതെന്നും അടുത്ത ജന്മത്തിലെങ്കിലും അതിനു മാറ്റം ഉണ്ടാവണമെന്നുമാണ് ജൂലിയ ആഗ്രഹിക്കുന്നത്. ഹിന്ദുമതത്തിലെ പ്രധാന ആശയങ്ങളിലൊന്നായ പുനര്‍ജന്മത്തിലും നടി വിശ്വസിയ്ക്കുന്നുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam