»   » നഗ്നവീഡിയൊ-കേന്ദ്ര കോടതിയിലേയ്ക്ക്

നഗ്നവീഡിയൊ-കേന്ദ്ര കോടതിയിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Kendra Wilkinson
സ്വന്തം നഗ്ന വീഡിയൊ പുറത്ത് വരാതിരിയ്ക്കാനുള്ള നിയമ യുദ്ധത്തിലാണ് ഗ്ലാമര്‍ മോഡലും റിയാലിറ്റി ടെലിവിഷന്‍ നടിയും ഒക്കെയായ കേന്ദ്ര വില്‍ക്കിന്‍സന്‍.

വിവിഡ് എന്റര്‍ടേന്‍മെന്റ് ഈ വീഡിയൊ പുറത്തിറക്കാനിരിയ്ക്കവേയാണ് കേന്ദ്ര അവര്‍ക്ക് നോട്ടീസ് അയച്ചത്. വീഡിയൊ പുറത്തിറക്കുന്നത് നിറുത്തിവച്ചില്ലെങ്കില്‍ നിയമയുദ്ധം നേരിടേണ്ടി വരുമെന്നാണ് നോട്ടീസില്‍ കേന്ദ്ര പറയുന്നത്.

സ്വകാര്യ നിമിഷങ്ങളില്‍ സ്വകാര്യ ആവശ്യത്തിനായി എടുത്ത ഈ വീഡിയൊ രഹസ്യ സ്വഭാവമുള്ളതാണ്. ഈ വീഡോയൊ പരസ്യമാക്കുന്നത് 24 കാരിയായ കേന്ദ്ര വില്‍ക്കിന്‍സന്റെ സ്വകാരിയതയിലേയ്ക്കുള്ള കടന്നുകയറ്റമായിരിയ്ക്കുമെന്ന് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സ്വകാര്യ സൗഹൃദമുള്ള ഒരു യുവാവുമായി ചേര്‍ന്നെടുത്ത ഈ വീഡിയൊ പുറത്താവുമെന്ന് കേന്ദ്ര കരുതിയിരുന്നേയില്ല. ആരാണ് ഈ വീഡിയൊ പുറത്താക്കിയതെന്ന് ഇപ്പോഴും കേന്ദ്രയ്ക്ക് അറിയില്ല. കിം കര്‍ദാഷിയാന്റെ സെക്സ് വീഡിയൊ ടേപ്പ് പുറത്തിറക്കിയ കമ്പനിയാണ് വിവിഡ് എന്റര്‍ടേന്‍മെന്റ്. ഫുട്ബാള്‍ താരം ഹാങ്ക് ബാസ്കറ്റുമായി 2009 ജൂണിലാണ് വിവാഹിതയായത്. ഡിസംബറില്‍ ഹാങ്കിന്റെ കുഞ്ഞിനെ പ്രസവിയ്ക്കുകയും ചെയ്തു. വീഡിയൊ പുറത്ത് വന്നാല്‍ ഇത് തകരാറിലായേയ്ക്കും.

തന്റെ പുര്‍വ ചരിത്രം അത്ര മഹത്തൊന്നും അല്ലെന്ന് കേന്ദ്ര സമ്മതിയ്ക്കുന്നുണ്ട്. പുതിയ ജീവിതവുമായി ഇണങ്ങിതുടങ്ങുകയാണ് നടി. അതിനിടെ ഇത്തരത്തില്‍ ഒരു അത്യാഹിതം ഉണ്ടായാല്‍ അത് സഹിയ്ക്കാനാവില്ല.

എന്നാല്‍ കേന്ദ്രയുടെ വക്കീല്‍ നോട്ടീസില്‍ വിവിഡ് എന്ന കമ്പനി വിരണ്ടിട്ടില്ല. വീഡിയൊ പുറത്തിറക്കാന്‍ തന്നെയാണ് വിവിഡിന്റെ തീരുമാനമെന്നാണ് അറിയുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam