മറിയാ കാരി പ്രേമിക്കുന്നു, നിക്കിനെ
ഊഹാപോഹങ്ങള്‍ വിശ്വസിക്കാമെങ്കില്‍ പോപ് സൂപ്പര്‍ താരം മറിയ കാരി നടനും റാപ്പ് ഗായകനുമായ നിക്ക് കാനോണുമായി കൊണ്ടുപിടിച്ച പ്രണയത്തിലാണ്.
കാരിയുടെ പുതിയ മ്യൂസിക് വീഡിയോ ഇ ഇക്വല്‍സ് എംസി സ്ക്വയേഡില്‍ പങ്കെടുക്കാന്‍ നിക്കിനെ ക്ഷണിച്ചതോടെയാണ് ഗോസിപ്പുകാര്‍ സജീവമായത്. ഈ ആല്‍ബത്തിന്റെ ചിത്രീകരണത്തിനിടെ കാരിയുടെ മനസ് നിക്ക് കവര്‍ന്നെന്ന് അണിയറ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് ഓഫ് ദി വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കുട്ടികള്‍ വേണമെന്ന തന്റെ ആഗ്രഹം ഈയിടെയാണ് കാരി വെളിപ്പെടുത്തിയത്. അതിനുളള നറുക്കു വീണത് നിക്ക് കാനോണിനാണോ എന്നാണ് ആരാധകരുടെ കുശുകുശുപ്പ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications