»   » മൈലിയുടെ നഗ്നചിത്രങ്ങളും പ്രചരിയ്ക്കുന്നു

മൈലിയുടെ നഗ്നചിത്രങ്ങളും പ്രചരിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Miley Cyrus
പതിനെട്ടിന്റെ പടിവാതിക്കലെത്തും മുമ്പേ ഹോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് മൈലി സൈറസ്. ഡിസ്‌നി സീരിയലുകളിലൂടെയാണ് ശ്രദ്ധിയ്ക്കപ്പെട്ടതെങ്കിലും ബെല്ലും ബ്രേക്കുമില്ലാത്ത കൗമാരക്കാരിയുടെ ജീവിതമാണ് പാപ്പരാസികള്‍ ആഘോഷമാക്കിയത്. ഇപ്പോള്‍ നവംബര്‍ 23ന് പതിനെട്ട് തികഞ്ഞതിന് പിന്നാലെ മൈലി മറ്റൊരു വിവാദത്തില്‍ കൂടി അകപ്പെട്ടിരിയ്ക്കുകയാണ്.

മൈലിയുടെ നഗ്നചിത്രങ്ങളെന്ന പേരില്‍ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളാണ് കൊച്ചു സുന്ദരിയ്ക്ക തിരിച്ചടിയായത്. വീട്ടിലെ കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് ഐഫോണ്‍ ക്യാമറിയിലൂടെ മൈലി തന്നെ പകര്‍ത്തിയ ചിത്രങ്ങളെ പേരിലാണ് പോസ്റ്റുകള്‍ പ്രചരിയ്ക്കുന്നത്. ധരിച്ചിരുന്ന ഷര്‍ട്ടിന്റെ ബട്ടനുകള്‍ തുറന്നിട്ടുള്ള രീതിയിലാണ് ചിത്രങ്ങള്‍. ഇത് പതിനെട്ട് വയസ്സിന് മുമ്പ് എടുത്തവയാണെന്നും ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സൈറ്റുകള്‍ അവകാശപ്പെടുന്നു.

മൈലിയുടെ പഴ്‌സ് അടുത്തിടെ മോഷണം പോയിരുന്നു. പഴ്‌സിനുള്ളില്‍ മൈലിയുടെ ഐഫോണ്‍ ഉണ്ടായിരുന്നതായും അത് കിട്ടിയ ഏതോ വിരുതനാണ് ചിത്രങ്ങള്‍ പുറത്തുവിട്ടതെന്നും ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസ് റിപ്പോര്‍ട്ടിലുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam