»   » ചിത്രകാരനുവേണ്ടി നവോമി നഗ്നയാകുന്നു

ചിത്രകാരനുവേണ്ടി നവോമി നഗ്നയാകുന്നു

Subscribe to Filmibeat Malayalam
Naomi Watts
പ്രശസ്‌ത ഹോളിവുഡ്‌ നടി നവോമി വാട്‌സ്‌ നഗ്നയാകുന്നു. വെള്ളിത്തിരയിലല്ല, മറിച്ച്‌ ഒരു ചിത്രകാരന്‌ മോഡലാകാന്‍ വേണ്ടിയാണ്‌ നവോമി നഗ്നയാകുന്നത്‌.

ആസ്‌ത്രേലിയയിലെ പ്രമുഖ ചിത്രകാരനായ ഡേവിഡ്‌ ബ്രോമ്‌ലിയ്‌ക്കുവേണ്ടിയാണ്‌ നവോമി നഗ്നയായി പോസ്‌ ചെയ്യുന്നത്‌. പലരംഗത്തും പ്രശസ്‌തരായ സ്‌ത്രീകളുടെ നഗ്നത പകര്‍ത്തിയാണ്‌ ഡേവിഡ്‌ ചിത്രകലാരംഗത്ത്‌ പ്രശസ്‌തിനേടിയത്‌.

പ്രശസ്‌തമായ ആര്‍ച്ചിബാള്‍ഡ്‌ പ്രൈസിന്‌ വേണ്ടിയുള്ള മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ്‌ ഡേവിഡ്‌ നവോമിയുടെ നഗ്നത പകര്‍ത്തുന്നത്‌. ഇതിനായി നഗ്നയായി പോസ്‌ ചെയ്യാന്‍ താന്‍ തയ്യാറാണെന്ന്‌ നവോമി ഡേവിഡിന്‌ വാക്ക്‌ നല്‍കിയിട്ടുണ്ട്‌.

എന്നാല്‍ ചിത്രംവരയുടെ തീയതിയോ സ്ഥലമോ ഒന്നും ഇതേവരെ തീരുമാനിച്ചിട്ടില്ലെന്നാണ്‌ അറിയുന്നത്‌. ഒരു പക്ഷേ ജനുവരിയില്‍ നവോമിയുടെ പ്രസവം കഴിഞ്ഞശേഷമായിരിക്കും ചിത്രംവര നടക്കുകയെന്നാണ്‌ കേള്‍ക്കുന്നത്‌.

താരം ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണ്‌. ഒരു നടിയെന്ന നിലയില്‍ നവോമി തനിക്കൊരു അത്ഭുതമാണെന്നും അവരുടെ കണ്ണുകള്‍ വളരെ ആകര്‍ഷകമാണെന്നും ഡേവിഡ്‌ പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam