മക് കെയിനെതിരെ പാരീസ് ഹില്‍ട്ടന്‍
മെല്‍ബണ്‍: യു എസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മക് കെയിന്‍ എതിര്‍ സ്ഥാനാര്‍ത്ഥി ബാരക്ക് ഒബാമയെ കളിയാക്കാന്‍ ഉപയോഗിച്ചത് പാരീസ് ഹില്‍ട്ടന്‍റേയും ബ്രിട്ട്നി സ്പിയേഴ്സിന്‍റേയും പേരുകള്‍.
ഇത് പാരീസ് ഹില്‍ട്ടനെ ചൊടിപ്പിച്ചിരിയ്ക്കുകയാണ്. മക് കെയിന്‍ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നത്, പാരീസ് ഹില്‍ട്ടനേയും ബ്രിട്ട്നി സ്പിയേഴ്സിനേയും പോലെ വെറും ഒരു സെലിബ്രിട്ടി മാത്രമാണ് ഒബാമയെന്നാണ്.
അരിശം കയറിയ പാരീസ് ഹില്‍ട്ടന്‍ സ്വന്തം നിലയില്‍ മക് കെയിനെയും അദ്ദേഹം പുറത്തിറക്കിയ വീഡിയൊയേയും കളിയാക്കിക്കൊണ്ട് മറ്റൊരു വീഡിയൊ പുറത്തിറക്കിയിരിയ്ക്കുകയാണ്.
പുലിതോലിന് സദൃശമായ തുണികൊണ്ടുള്ള ബിക്നി ധരിച്ച് ഒരു നീന്തല്‍കുളത്തിന് കരയില്‍ കിടക്കുന്ന പാരീസ് താന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് മത്സരിയ്ക്കുന്നെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയൊ തുടങ്ങുന്നത്. "ഞാന്‍ പാരീസ് ഹില്‍ട്ടനാണ്, ഒരു സെലിബ്രിട്ടിയും. ഞാന്‍ ഒരു പഴഞ്ചനല്ല. മറ്റേയാള്‍ പറയുന്ന മാറ്റങ്ങളൊന്നുമല്ല ഞാന്‍ വാഗ്ദാനം ചെയ്യുന്നത്. ജരബാധിച്ച് തല നരച്ച അയാള്‍ എന്‍റെ ചിത്രം തിരഞ്ഞെടുപ്പ് വീഡിയൊയില്‍ ഉപയോഗിച്ചപ്പോള്‍ ഞാന്‍ കരുതി ഞാനും തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുകയാണെന്ന്. എന്തായാലും ആ നരച്ച മനുഷ്യന് നന്ദി. ഞാനും അമേരിയ്ക്കയെ നയിയ്ക്കാന്‍ തയ്യാറാണെന്ന് നിങ്ങളെ അറിയിയ്ക്കാന‍് ആഗ്രഹിയ്ക്കുന്നു."
കൂടുതല്‍ ഊര്‍ജ്ജ ശ്രോതസ്സുകള്‍ കണ്ടെത്തുന്നതിനായി ഒബാമയും മക് കെയിനും മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങളെയും പാരീസ് ഹില്‍ട്ടന്‍ കളിയാക്കുന്നുണ്ട്. പാടുകയും പാട്ടെഴുതുകയും ചെയ്യുന്ന റിഹാന ആയിരിയ്ക്കും തന്‍റെ വൈസ് പ്രസിഡണ്ട് എന്നും പാരീസ് കളിയാക്കി പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
പാരീസ് ഹില്‍ട്ടന്‍![]()
![]()
![]()
![]()
![]()


Click it and Unblock the Notifications