"നഗ്നയാവുന്നെങ്കില്‍ അതിങ്ങനെ വേണം"
തുണിയുരിഞ്ഞ് ആടിത്തിമിര്‍ക്കുന്നുവെങ്കില്‍ അത് തങ്ങളെ സ്നേഹിക്കുന്നവര്‍ക്കും ബഹുമാനിക്കുന്നവര്‍ക്കുമൊപ്പമാകണമെന്ന് സിയെന്നാ മില്ലെര്‍.
പുതിയ ചിത്രമായ ഹിപ്പി ഹിപ്പി ഷേക്ക് എന്ന ചിത്രത്തില്‍ പൂര്‍ണ നഗ്നയായി ഒരു സീനില്‍ വേഷമിട്ടതിനു ശേഷമാണ് സിയെന്നയുടെ ഈ വെളിപാട്. ചിത്രത്തിലെ നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി ജനം ആസ്വദിച്ചിരുന്നു.
തന്നെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നവര്‍ക്കൊപ്പം നഗ്നയായി തിമിര്‍ത്തുല്ലസിക്കുന്നത് അവിസ്മരണീയമായ അനുഭവമാണെന്നാണ് സിയെന്ന പറയുന്നത്. തന്റെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നതിലൊന്നും സുന്ദരിയ്ക്ക് യാതൊരു വിഷമവുമില്ല. ജനം കണ്ട് ആസ്വദിക്കട്ടെ എന്നാണ് ഉദാരമതിയായ സിയെന്ന പറയുന്നത്. ഇനിയും അങ്ങനെ അടിച്ചു പൊളിക്കാന്‍ അവസരം കിട്ടിയാല്‍ തീര്‍ച്ചയായും അത് ആസ്വദിക്കുമെന്നും മാദകത്തിടമ്പ് മൊഴിയുന്നു.
ചിത്രത്തിലെ നഗ്ന സീനിനെക്കുറിച്ച് ഇങ്ങനെയാണ് സിയെന്ന പറഞ്ഞത്. ഷോട്ടെടുക്കുമ്പോള്‍ സെറ്റില്‍ ഞങ്ങള്‍ എട്ടുപേരുണ്ടായിരുന്നു. ഹിപ്പികളായാണ് ഞങ്ങള്‍ വേഷമിട്ടത്. തീര്‍ച്ചയായും മികച്ച അനുഭവമായിരുന്നു അത്. ഡെയിലി എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് സിയെന്ന മനസു തുറന്നത്.
ഞങ്ങള്‍ എട്ടുപേരും വസ്ത്രമൂരി, ആണും പെണ്ണുമുണ്ടായിരുന്നു കൂട്ടത്തില്‍. എന്നിട്ട് ഞങ്ങള്‍ ഒരുമിച്ച് നീന്താനിറങ്ങി.
ആദ്യമൊക്കെ ചെറിയ അമ്പരപ്പുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്ന് അത് മാറി. എല്ലാവരും അടുത്തറിയുന്നവരും നല്ല സുഹൃത്തുക്കളും. അവരൊന്ന് നഗ്നരായി നീന്തിത്തുടിച്ചത് മറക്കാനാവാത്ത അനുഭവമാണ്. പരസ്പരം ബഹുമാനിക്കുന്നവര്‍ക്ക് മുന്നിലാണ് ഞങ്ങള്‍ നഗ്നരായത്.
ഞരമ്പു കോച്ചുന്ന തണുപ്പായിരുന്നു കുളത്തിലെ വെളളത്തിന്. ഏതാണ്ട് ഏഴു ഡിഗ്രി മാത്രം ചൂട്. രക്തം ഉറയുന്ന തണുപ്പില്‍ ആണുങ്ങള്‍ അത്ര സന്തോഷവാന്മാരല്ലായിരുന്നു. എന്നാല്‍ സീന്‍ ചിത്രീകരിച്ചു തീര്‍ന്നപ്പോള്‍ വലിയൊരു നേട്ടം കൈപ്പിടിയിലായ അനുഭവമായിരുന്നു ഞങ്ങള്‍ക്ക്. നഗ്നതയുടെ വിശേഷങ്ങള്‍ എത്ര പറഞ്ഞാലും തീരുന്നില്ല സിയെന്നയുടെ നാവില്‍!


Click it and Unblock the Notifications