അഴക് കാണിക്കാന്‍ മടിയെന്തിന്?

By Staff

ഇവാ മെന്‍ഡസ് ചോദിക്കുന്നതില്‍ കാര്യമില്ലാതില്ല. ആരെയും വശീകരിക്കുന്ന അഴകളവുകളും സ്തനഭംഗിയും നിതംബചാരുതയുമുണ്ടെങ്കില്‍ പിന്നെ അതൊക്കെ മറച്ചു വെച്ച് എന്തു ചെയ്യാനാണ്? പൊതുദര്‍ശനത്തിന് വെച്ച് ജനത്തെ കാണിക്കുന്നതില്‍ തെറ്റെന്ത്?

കോണ്‍ടാക്ട് മ്യൂസിക്കിനോട് മനസു തുറക്കവെയാണ് 33കാരിയായ ഇവാ മെന്‍ഡസ് ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. വെളളിത്തിരയില്‍ സ്വന്തം ശരീരത്തിന്റെ വടിവും മുഴുപ്പും കാണിക്കുന്നതില്‍ ഒരു വൈഷമ്യവും തനിക്കില്ലെന്നാണ് സുന്ദരിയുടെ വെളിപ്പെടുത്തല്‍.

ഒരു സ്ത്രീയായിരിക്കുന്നതില്‍ ഏറ്റവും അഭിമാനിക്കുന്നയാളാണ് ഞാന്‍. സ്ത്രീശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് സ്തനങ്ങള്‍. സ്ത്രീയായിരിക്കുന്ന ഓരോ നിമിഷവും ഞാന്‍ അഭിമാനിക്കുന്നു. ഇവ പറയുന്നു.

ഓരോരുത്തരും അവരവരുടെ വ്യക്തിത്വം ആഘോഷിക്കണമെന്നും ഹോളിവുഡ് മാദകനടി ആവശ്യപ്പെടുന്നു.

ഗോസ്റ്റ് റൈഡര്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഇവ, ട്രെയിനിംഗ് ഡേ, വി ഓണ്‍ ദി നൈറ്റ് എന്നീ ചിത്രങ്ങളിലൂടെ തന്റെ ശരീരഭംഗി മുഴുവന്‍ പ്രേക്ഷകരുമായി പങ്കുവെച്ചിട്ടുണ്ട്.

സൗന്ദര്യം കൂടുതല്‍ മുഴുപ്പിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് ഏതായാലും ഇവയ്ക്ക് താല്‍പര്യമില്ല. സൗന്ദര്യത്തിന്റെ പൂര്‍ണത ബോറടിപ്പിക്കുമെന്നാണ് ഇവയുടെ ന്യായം.

ഏറ്റവും മികച്ച 10 ഹോളിവുഡ് മാദകത്തിടമ്പുകളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഇവ തല്‍ക്കാലം തന്റെ അപൂര്‍ണതകളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X