സ്വന്തം വീട്ടില്‍ ആഷ്‍ലിയുടെ കളളക്കളി
വിവാഹബന്ധത്തില്‍ വഞ്ചന കാണിച്ച ആഷ്‍ലി കോളിനോട് അത്രയങ്ങ് ഭാര്യ ക്ഷമിച്ചില്ലെന്ന് വേണം കരുതാന്‍. തന്നെ വെട്ടിച്ച് സുന്ദരിമാരുടെ കിടക്കറ പങ്കിട്ട് രസിക്കുന്ന ആഷ്‍ലിയ്ക്ക് തിരുത്താന്‍ അവസാന അവസരം കൂടി നല്‍കിയ ചെറില്‍, മറ്റൊന്നു കൂടി ആവശ്യപ്പെട്ടു.
സറെ ഓക്സ്ഷോട്ടിലെ പടുകൂറ്റന്‍ കൊട്ടാരം വിറ്റ് വേറെ വീട്ടില്‍ താമസമാക്കണം. ആഷ്‍ലി നടത്തിയ വഞ്ചനകളുടെ ഓര്‍മ്മ തളംകെട്ടി നില്‍ക്കുന്ന ഈ വീട്ടില്‍ ഇനി ഒരുമിച്ച് പൊറുതി വേണ്ടെന്നാണ് ചെറില്‍ തീരുമാനിച്ചിരിക്കുന്നത്.
ആമി വാള്‍ട്ടണും ആഷ്‍ലിയും തമ്മില്‍ വേഴ്ച നടന്നത് ഒരു സുഹൃത്തിന്റെ ഫ്ലാറ്റില്‍ വെച്ചാണെന്നാണ് ജനം പറയുന്നതെങ്കിലും ചെറില്‍ ഇതപ്പടി വിശ്വസിച്ചിട്ടില്ല. സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ വെച്ചു തന്നെയാണ് ആമിയും ആഷ്‍ലിയും തമ്മില്‍ വേണ്ടാത്ത ഇടപാടുകള്‍ നടന്നതെന്നാണ് ചെറില്‍ ഉറച്ചു വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ വല്ലവളുമാരും വന്ന് കിടക്ക പങ്കിട്ട വീട്ടില്‍ ഇനി താമസം വേണ്ടെന്ന് അവര്‍ ശാഠ്യം പിടിക്കുന്നു.
പെണ്ണുപിടിയന്‍ ഭര്‍ത്താവിന്റെ മുന്നില്‍ ചെറില്‍ വെച്ച നിബന്ധനകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണത്രേ ഇത്. നിശാക്ലബുകളിലെ രാപ്പാര്‍ട്ടികളില്‍ കുടിച്ചു കൂത്താടലും മറ്റും അവസാനിപ്പിച്ച് ഇരുട്ടും മുമ്പ് വീട്ടില്‍ കയറണമെന്നും ആഷ്‍ലിയ്ക്ക് ഭാര്യ വക ശാസന കിട്ടിക്കഴിഞ്ഞു. ആണിനോടും പെണ്ണിനോടും ഇനിയധികം കൂട്ടൊന്നും വേണ്ടെന്നാണ് ചെറില്‍ കട്ടായം പറയുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications











