ബ്രിട്നി ഡാന്‍സ് ടീച്ചറാകുന്നു
തന്റെ സംഗീതത്തിനൊപ്പിച്ച് എങ്ങനെ നൃത്തച്ചുവടുകള്‍ വെയ്ക്കുമെന്ന് പഠിപ്പിക്കാന്‍ ബ്രിട്നി സ്പിയേഴ്സ് നേരിട്ട് രംഗത്തിറങ്ങുന്നു.
ഹോളിവുഡിലെ മിലേനിയം ഡാന്‍സ് കോംപ്ലക്സില്‍ കഴിഞ്ഞ ഒരുമാസമായി ബ്രിട്നി നൃത്താധ്യാപികയുടെ വേഷത്തിലാണ്.
അധ്യാപികയെന്ന നിലയില്‍ ബ്രിട്നിയ്ക്ക് നല്ല അംഗീകാരമാണത്രേ കിട്ടുന്നത്. തീരെ ചെറിയ കുട്ടികളെയാണ് ബ്രിട്നി നൃത്തം അഭ്യസിപ്പിക്കുന്നത്. അഞ്ചു വയസുകാരി എലീസാ ബോഗാനിം മൂന്നു ക്ലാസുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ബ്രിട്നിയുടെ ആരാധികയായി മാറി.
എനിക്ക് ബ്രിട്നിയെ വലിയ ഇഷ്ടമാണ്. അവര്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് രസകരമായ അനുഭവമാണ് എലീസ ഇങ്ങനെ പറഞ്ഞതായി ഡെയിലി സ്നാക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
എലീസയുടെ മാതാവ് പാമും ബ്രിട്നിയുടെ വലിയ ആരാധികയാണ് ഇപ്പോള്‍. ബ്രിട്നി ക്ലാസു തുടങ്ങിയ ശേഷം ഒരു നിമിഷം പോലും എലീസ അടങ്ങിയിരിക്കുന്നില്ലെന്നും എപ്പോഴും നൃത്ത പരിശീലനമാണെന്നുമാണ് പാം സാക്ഷ്യപ്പെടുത്തുന്നത്.
പുതിയ ജോലി ബ്രിട്നിയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റമുണ്ടാക്കുമോ എന്നാണ് അവരുടെ ആരാധകര്‍ ഉറ്റുനോക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
ഇതാ ബ്രിട്ട്നി, ഹൃദ്രോഗികള്‍ കാണാതിരിക്കുക!
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications











