വശപ്പെശക് വേഷത്തില്‍ ഹിലാരി ഡഫ്
ഹിലാരി ഡഫിന് നല്ലപിളള ചമഞ്ഞു മതിയായി. ഏറ്റവും പുതിയ ചിത്രത്തില്‍ സെക്സിനും മേനി പ്രദര്‍ശനത്തിനും ആവോളം സാധ്യതയുളള ഒരു വേഷത്തില്‍ അഭിനയിച്ചാണ് ഹിലാരി വഴിമാറി നടക്കാനുളള തന്റെ തീരുമാനം പ്രഖ്യാപിക്കുന്നത്.
യുദ്ധത്തെ അടിസ്ഥാനമാക്കി ജോണ്‍ കുസാക്ക് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ വശപ്പിശകായ പോപ് ഗായികയുടെ വേഷമാണ് ഹിലാരിക്ക്.
ഹിലാരിയുമായി രൂപസാദൃശ്യമുളള പോപ് ഗായികയാണ് കഥാപാത്രം. എന്നാല്‍ സ്വഭാവത്തില്‍ നേരെ വിപരീതവും.
ഇതുപോലൊരു വേഷം ഇനി തന്റെ ജീവിതത്തില്‍ കിട്ടാനിടയില്ലെന്നും അത്രയ്ക്ക് ഗംഭീര തിരക്കഥയാണ് ഈ ചിത്രത്തിന്റേതെന്നും ഹിലാരി പറയുന്നു. ബാക്കിയൊക്കെ സ്ക്രീനില്‍ കാണാം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications