»   » നഗ്നയായി പാടാനും ആടാനും കാത്തി

നഗ്നയായി പാടാനും ആടാനും കാത്തി

Posted By:
Subscribe to Filmibeat Malayalam
Katy Perry
ലോകമൊട്ടുക്കും ആരാധകരുള്ള ഗായികയാണ് കാത്തി പെറി, ആരാധകര്‍ക്കായി കാത്തി പെറിയുടെ ഒരു വാഗ്ദാനമുണ്ട്. നഗ്നയായി പാടുകയും ആടുകയും ചെയ്യുമെന്നാണ് കാത്തി പറഞ്ഞിരിക്കുന്നത്.

എംടിവി മൂവി അവാര്‍ഡ് ചടങ്ങിലാണ് കാത്തി നഗ്നയായി പാടുകയും ആടുകയും ചെയ്യുക. എംടിവി ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം കാത്തി വെളിപ്പെടുത്തിയിരിക്കുന്നത്.

എന്റെ പ്രകടനം തീര്‍ത്തും ഒരു കലാഫോര്‍ണിയ സ്‌റ്റൈലിലുള്ളതായിരിക്കും. എന്റെയൊപ്പം ഒരുകൂട്ടം നഗ്നരായ നര്‍ത്തകിമാരുണ്ടാകും. കാണാതിരിക്കരുത്, നിങ്ങളുടെ പ്രിയതാരമായ ഞാന്‍ തന്നെയായിരിക്കും അവിടെ തിളങ്ങുക- കാത്തി പറയുന്നു.

ബ്രിട്ടീഷ് ഹാസ്യതാരം റസ്സല്‍ ബ്രാന്റിന്റെ കാമുകിയാണ് ഇരുപത്തിയഞ്ചുകാരിയായ കാത്തി പെറി.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam