കളി കെറി കടോണയോടോ?
അച്ഛനാണെന്നും പറഞ്ഞ് നടന്നാല്‍ പോര, ഡിഎന്‍എ ടെസ്റ്റ് നടത്തി തെളിയിക്കുകയും വേണമെന്ന് കെറി കടോണ ജോണ്‍ ഡൗഡിനോട് മുഖത്തടിച്ചു പറഞ്ഞു.
പരിശോധന കാമറയില്‍ ഷൂട്ട് ചെയ്ത് ടിവി ചാനലില്‍ പ്രദര്‍ശിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ചെഷയറിലെ ബസ് ഡ്രൈവറായ ജോണ്‍ ഡൗഡ് ഈയിടെയാണ് താനാണ് കെറിയുടെ പിതാവെന്ന സത്യം തുറന്നു പറഞ്ഞത്. 28 വര്‍ഷം മുമ്പ് കെറിയുടെ മാതാവുമായി വേഴ്ചയിലേര്‍പ്പെടാനിടയായെന്നാണ് ജോണ്‍ ഡൗഡ് പറയുന്നത്. കെറി കടോണയ്ക്ക് വയസ് 27. കണക്ക് നോക്കിയാല്‍ സംഗതി കറക്ടാണ്.
ഡിഎന്‍എ ടെസ്റ്റിനുളള മകളുടെ ആവശ്യവും സംഗതി കാമറയില്‍ പകര്‍ത്തുമെന്ന മുന്നറിയിപ്പും ജോണിന് ഇമെയില്‍ വഴിയാണ് കിട്ടിയത്. ഏതായാലും മകളുടെ ആവശ്യത്തില്‍ അമ്പരന്നു നില്‍ക്കുകയാണ് 28 വര്‍ഷത്തിനു ശേഷം പ്രത്യക്ഷപ്പെട്ട "അച്ഛന്‍".
കെറി അവിടം കൊണ്ടും നിര്‍ത്തിയില്ല. തന്റെ അച്ഛനാരാണെന്ന രഹസ്യം കണ്ടുപിടിക്കാനുളള ചുമതല സ്വകാര്യ ഡിറ്റക്ടീവുകളെ ഏല്‍പ്പിക്കാനും തയ്യാറായിട്ടുണ്ട് അവര്‍. ഏതായാലും രണ്ടിലൊന്ന് അറിഞ്ഞേ പിന്മാറൂ എന്ന നിലയിലാണ് ഗര്‍ഭിണിയായ കെറി കടോണ.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications











