കുട്ടിയായെന്നുവെച്ച് കല്യാണമെന്തിന്?
നിക്കോള്‍ റിച്ചിയും കാമുകന്‍ ജോയെല്‍ മാഡെനും തമ്മിലുളള കെട്ടു നടക്കാത്തതിന് നാട്ടുകാരുടെ നെഞ്ചാണ് കഴയ്ക്കുന്നത്.
ഇരുവര്‍ക്കും കുട്ടിയൊന്നായെങ്കിലും ഇതുവരെ വിവാഹ നിശ്ചയം പോലും കഴിഞ്ഞില്ല. പിന്നെയെങ്ങനെ കല്യാണം നടക്കുമെന്ന് റിച്ചിയുടെ പ്രതിനിധി ചോദിക്കുന്നു.
ഈ ഏപ്രിലില്‍ ഇവര്‍ തമ്മിലുളള വിവാഹം നടക്കുമെന്നാണ് അഭ്യുദയകാംക്ഷികളും പരദൂഷണക്കാരുമൊക്കെ പറഞ്ഞിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് കല്യാണം കഴിക്കാന്‍ പ്ലാനൊന്നുമില്ലെന്നും ഇങ്ങനെയൊരു കാര്യം പോലും മാഡെന്‍ തന്നോടോ താന്‍ അങ്ങോട്ടോ പറഞ്ഞിട്ടില്ലെന്നുമാണ് നിക്കോള്‍ റിച്ചിയുടെ ന്യായം.
ഹാര്‍ലോ വിന്റര്‍ കേറ്റ് എന്നാണ് റിച്ചി, മാഡെന്‍ കമിതാക്കള്‍ക്ക് പിറന്ന കുട്ടിയുടെ പേര്.


Click it and Unblock the Notifications