കടിച്ചതും പോയി, പിടിച്ചതും പോയി
ബെന്‍ജി മാഡന്‍ വലിയൊരു ചതിയാണ് സോഫി മോങ്കിനോട് ചെയ്തത്. പാരിസ് ഹില്‍ട്ടണുമായി പ്രണയം തുടങ്ങും മുമ്പ് സോഫിയായിരുന്നു ബെന്‍ജിയുടെ പ്രാണപ്രിയ.
ബെന്‍ജിയുമായുളള പ്രേമം കൊടുമ്പിരിക്കൊണ്ട് നില്‍ക്കവെയാണ് പ്ലേ ബോയി ഉടമ, ഹഫ് ഹെഫ്‍നറുടെ കണ്ണുകള്‍ സോഫിയുടെ മേനിയില്‍ പതിഞ്ഞത്. പ്ലേ ബോയ് മാസികയ്ക്കു വേണ്ടി സമ്പൂര്‍ണ നഗ്നത പ്രദര്‍ശിപ്പിക്കാമോ എന്ന് സോഫിയോട് ആരാഞ്ഞത് സ്വാഭാവികം.
പക്ഷേ, കണവന്‍ സമ്മതിച്ചില്ല. "എനിക്കു മാത്രം കാണാനായി, എനിക്കു മാത്രം നുകരാനായി, പ്രപഞ്ച ശില്‍പി കടഞ്ഞെടുത്ത സുന്ദരശില്‍പം നീ"യെന്ന പാട്ടും പാടിക്കാണും.
എന്തായാലും ബന്ധം ഏറെക്കാലം നീണ്ടില്ല. പാരിസ് ഹില്‍ട്ടണെ കണ്ടപ്പോള്‍ ബെന്‍ജിയുടെ പ്രണയം അങ്ങോട്ടൊഴുകി. സോഫിയ്ക്ക് പ്ലേ ബോയി വഴിയുളള പ്രശസ്തിയും പണവും നഷ്ടം. ഒപ്പം പ്രണയവും.
ഏതായാലും പഴയ ഓഫര്‍ സോഫിയുടെ മുന്നില്‍ വീണ്ടും എത്തിയെന്നാണ് പുതിയ വാര്‍ത്ത. ബെന്‍ജി കണ്ടുമടുത്ത ആ നഗ്നത പ്ലേ ബോയിയില്‍ പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കാം..
അടുത്ത പേജില്‍


Click it and Unblock the Notifications