മെക്കാര്‍ട്ടിനിയ്ക്ക് കാമുകിമാര്‍ മൂന്ന്
അപ്പോള്‍ നിലവില്‍ കാമുകിമാര്‍ മൂന്നാണ് സാക്ഷാല്‍ സര്‍ പോള്‍ മെക്കാര്‍ട്ടിനിയ്ക്ക്.
കരീബിയന്‍ ബീച്ചുകളില്‍ കോടീശ്വരി നാന്‍സി ഷെവെല്ലുമായുളള ആഘോഷം കഴിഞ്ഞ് മെക്കാര്‍ട്ടിനി നേരെ പോയത് ഹോളിവുഡ് താരം റോസാന ആര്‍ക്വിറ്റിനടുത്ത്. ഒളിംബിക് താരം തന്യാ ലാറിംഗനുമായും ചില്ലറ ഇടപാടുകളുണ്ടത്രേ മെക്കായ്ക്ക്.
മുപ്പത് തികയാത്ത പച്ചക്കാമുകന്‍മാര്‍ പോലും അസൂയയോടെ നോക്കുകയാണ് അറുപത്തഞ്ച് കഴിഞ്ഞ മക്കാര്‍ട്ടിനിയുടെ കാമുക വേഷത്തെ. ഹീതര്‍ മീല്‍സുമായുളള വിവാഹമോചനമൊന്നും മെക്കായെ ഉലച്ചിട്ടില്ല.
ഇനിയാരെയും വിവാഹം കഴിച്ച് ഒരു ദീര്‍ഷകാല ബന്ധത്തിന് തനിക്ക് താല്‍പര്യമില്ലെന്ന് അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് വ്യക്തമാക്കിയിട്ടുണ്ട്. കല്യാണം കഴിക്കാതെ ജീവിതം ആഘോഷിക്കാന്‍ വകുപ്പും സാഹചര്യവുമുണ്ടെങ്കില്‍, ഒന്നിലധികം തവണ ആ അബദ്ധം സംഭവിച്ച ആരെങ്കിലും ഇനിയതില്‍ ചാടുമോ?
ഇനി നാലാമതൊരു സുന്ദരിയുമായി മെക്കാര്‍ട്ടിനി അവധിക്കാലം ചെലവിട്ടെന്ന് കേട്ടാലും തങ്ങള്‍ക്ക് അത്ഭുതമൊന്നുമില്ലെന്നാണ് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് പറയുന്നത്. അതിസുന്ദരികള്‍ ധാരാളം വട്ടമിട്ടു പറക്കുകയാണത്രേ ഈ കോടീശ്വരനു ചുറ്റും.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications