»   » ലഹരി പടര്‍ത്തി ഷരോണ്‍ വീണ്ടും

ലഹരി പടര്‍ത്തി ഷരോണ്‍ വീണ്ടും

Subscribe to Filmibeat Malayalam
Sharon Stone
ബേസിക്‌ ഇന്‍സ്‌റ്റിങ്‌റ്റ്‌ എന്ന ഒറ്റച്ചിത്രത്തിലൂടെ ലോകമെങ്ങുമുള്ള ആരാധകരുടെ ഞരമ്പുകളില്‍ ലഹരി പടര്‍ത്തിയ ഷരോണ്‍ സ്‌റ്റോണ്‍ വീണ്ടും ക്യാമറക്ക്‌ മുമ്പില്‍ തുണിയഴിയ്‌ക്കുന്നു.

ഫ്രഞ്ച്‌ മാഗസിനായ പാരിസ്‌ മാച്ചിന്റെ കവര്‍ ചിത്രത്തില്‍ അരയ്‌ക്ക്‌ മേല്‍ നൂല്‍ബന്ധമില്ലാതെയാണ്‌ അമ്പത്തൊന്നുകാരിയായ ഈ ഹോളിവുഡ്‌ താരം പ്രത്യക്ഷപ്പെട്ടിരിയ്‌ക്കുന്നത്‌. അര മറയ്‌ക്കുന്ന തുകലുടുപ്പും ഹൈഹീല്‍ ഷൂവുമണിഞ്ഞ്‌ മാഗസിന്‍ കവറായി വന്നിരിയ്ക്കുന്ന ഷാരോണിന്റെ ചിത്രം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. "എനിയ്‌ക്ക്‌ അമ്പതായി-അത്‌ കൊണ്ടെന്ത്‌?" എന്ന തലവാചകവും മാഗസിന്‍ കവറിലുണ്ട്‌.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

ഓസ്‌ക്കാര്‍ നോമിനേഷന്‍ ലഭിച്ച താരത്തെ പ്രായം തെല്ലും അലട്ടുന്നില്ലെന്നാണ്‌ ചിത്രം കണ്ടവരുടെ റിപ്പോര്‍ട്ടുകള്‍. ചിത്രങ്ങളുടെ പൂര്‍ണതയ്‌ക്ക്‌ വേണ്ടി എങ്ങനെ പ്രത്യക്ഷപ്പെടാനും തയ്യാറാകണമെന്നാണ്‌ ഷരോണിന്റെ പ്രഖ്യാപിത നയം.

മൂന്ന്‌ കുട്ടികളുടെ മാതാവ്‌ കൂടിയ ഷാരോണ്‍ ഇതിന്‌ മുമ്പ്‌ പലപ്പോഴും നഗ്നതാ പ്രദര്‍ശനങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്‌. 1992 ല്‍ പുറത്തിറങ്ങിയ ബേസിക്‌ ഇന്‍സ്‌റ്റിങ്‌റ്റിലെ ചോദ്യം ചെയ്യല്‍ രംഗത്തില്‍ സമാനതകളില്ലാത്ത നഗ്നതാ പ്രദര്‍ശനമാണ് താരം നടത്തിയത്. ക്യാമറയ്‌ക്ക്‌ മുന്നില്‍ മൂടിവെയ്‌ക്കാന്‍ തനിയ്‌ക്കൊന്നുമില്ലെന്ന ഷരോണിന്റെ പ്രഖ്യാപനം കൂടിയായിരുന്നു അത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam