ഈ ചുംബനത്തിന്റെ അര്‍ത്ഥമെന്ത്?

By Staff

ലിന്റ്സെ ലോഹനും സാമന്താ റോണ്‍സണും തമ്മിലുളള ബന്ധത്തെ സ്വവര്‍ഗാനുരാഗത്തിന്റെ പട്ടികയില്‍ പെടുത്തി വിചാരണ ചെയ്യുകയാണ് ലോകം. ഈ സാഹചര്യത്തില്‍ സാഹചര്യത്തില്‍ ഇങ്ങനെയൊരു ചിത്രം കൂടി പ്രത്യക്ഷപ്പെട്ടാല്‍ എന്തായിരിക്കും പുകില്‍?

ലിന്റ്സെയുടെ ചുണ്ടില്‍ സാമന്ത ചുംബിക്കുന്ന ചിത്രം പ്രത്യക്ഷപ്പെട്ടതോടെ വിലയിരുത്തലുകള്‍ വീണ്ടും സജീവമായി. ലിലോയുടെ ഇരുപത്തി രണ്ടാം പിറന്നാളിന് താന്‍ നല്‍കിയ ചുംബനത്തിന്റെ ചിത്രം സാമന്തയുടെ മൈസ്പൈസ് പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്.

ഏതാണ്ട് ഒരു വര്‍ഷത്തോളമായി പിരിയാനാവാത്ത വിധം ഇവര്‍ അടുത്തു തുടങ്ങിയിട്ട്. എന്നാല്‍ ഇതുവരെ അക്കാര്യം തുറന്നു പറയാന്‍ ഇരുവരും തയ്യാറായിട്ടില്ല. ഇരുവരുടെയും ശാരീരിക ഭാഷയും സൗഹൃദചേഷ്ടകളും വിശകലനം ചെയ്താണ് ഈ ബന്ധത്തെ സ്വവര്‍ഗാനുരാഗത്തിന്റെ പട്ടികയില്‍ പെടുത്തിയത്.

തന്നെ ജീവനുതുല്യം സ്നേഹിക്കുകയും പരിഗണിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നയാള്‍ക്കൊപ്പം ജീവിതം പങ്കിടാനാണ് ആഗ്രഹമെന്ന് ജന്മദിന പാര്‍ട്ടിയില്‍ ലിലോ പ്രഖ്യാപിച്ചു. സാമന്തയാണോ ആ പങ്കാളിയെന്ന് തുറന്നു പറഞ്ഞതുമില്ല. ആരോപണങ്ങളുടെ മൂര്‍ദ്ധന്യത്തില്‍ ഇങ്ങനെയൊരു ചിത്രം സാമന്ത തന്റെ വെബ്‍പേജില്‍ പതിച്ചതില്‍ തന്നെ ചില സൂചനകളുണ്ടെന്ന് കരുതി സമാധാനിക്കുകയാണ് ഹോളിവുഡിലെ ഗോസിപ്പുകാര്‍.

ബന്ധപ്പെട്ട വാര്‍ത്തകള്‍










ലിന്റ്സെ ലോഹന്റെ ചിത്രങ്ങള്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X