മുട്ടിനൊപ്പം പൊക്കം, മുഴുനീളെ സെക്സ്
മുട്ടുകാലില്‍ നിന്നാല്‍ പോലും വെര്‍നെയെ നേരെ ചൊവ്വെ ആലിംഗനം ചെയ്യാന്‍ കഴിയില്ല. പരമ്പരാഗതമായ മിഷണറി പൊസിഷനല്ലാതെ വേറെയൊരു രീതിയും പരീക്ഷിക്കാനാവില്ല. എന്നിട്ടും അനന്യമായ ലൈംഗികാനുഭവമായിരുന്നുവത്രേ, വെര്‍നെ നല്‍കിയത്.
അശ്വമുഖത്തു നിന്നു തന്നെ കേള്‍ക്കുക ബാക്കി, "കട്ടിലില്‍ ഞാന്‍ കിടക്കുകയായിരുന്നു. എന്റെ കാലുകളിലൂടെ വെര്‍നെ ഇഴഞ്ഞു കയറി. വേഴ്ച നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ കാല്‍പാദങ്ങള്‍ എന്റെ മുട്ടിന്മേല്‍ ചലിക്കുകയായിരുന്നു".
"പൂര്‍ണകായനായ ഒരു പുരുഷനൊപ്പം വേഴ്ച നടത്തുന്നതു പോലെ വികാര ഭരിതമായിരുന്നില്ല വേഴ്ച. എന്നാല്‍ തനിക്കറിയാവുന്ന സൂത്രപ്പണികള്‍ കൊണ്ട് വെര്‍നെ വ്യത്യസ്തമായ അനുഭവം നല്‍കി. കോണ്ടമൊന്നും വെര്‍നെ ഉപയോഗിച്ചിരുന്നില്ല".
പ്ലേ ബോയ് ഉടമ ഹഫ് ഹെഫ്‍നര്‍ സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുക്കവെയാണ് ആദ്യം വെര്‍നെയും ഷ്രൈഡനും തമ്മില്‍ ആദ്യം കണ്ടത്. ബേവര്‍ലി ഹില്‍സിലുളള അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ വെച്ചായിരുന്നു പാര്‍ട്ടി. കണ്ണുകള്‍ പരസ്പരമിടഞ്ഞപ്പോള്‍ തന്നെ ഇരുവരിലും അടുപ്പം മൊട്ടിട്ടു.
"എന്റെ ഫോണ്‍ നമ്പര്‍ അദ്ദേഹം ചോദിച്ചു. കൊടുക്കാതിരിക്കാന്‍ എനിക്ക് കാരണമൊന്നുമില്ലായിരുന്നു. പിന്നീട് അദ്ദേഹം എനിക്കൊരു ഡിന്നര്‍ തന്നു. സാന്താ മോണിക്കയില്‍ പെസഫിക് സമുദ്രത്തോട് ചേര്‍ന്നു കിടക്കുന്ന ലോബ്‍സ്റ്റര്‍ റെസ്റ്റോറന്റിലായിരുന്നു ഡിന്നര്‍".
"വലിപ്പമുളള മൂന്ന് ഫോണ്‍ ഡയറക്ടറികള്‍ കസേരമേല്‍ വെച്ചാണ് വെര്‍നെ തന്റെ പൊക്കം ക്രമീകരിച്ചത്. ആ ഇരിപ്പില്‍ ഒരു സാധാരണ മനുഷ്യനായിത്തന്നെ അദ്ദേഹം തോന്നിച്ചു."
"തമാശയും ചിരിയുമായി ആ രാത്രി മുഴുവന്‍ ഞങ്ങള്‍ ആഘോഷിച്ചു. എന്തൊരു കണ്ണുകളായിരുന്നു വെര്‍നയുടേത്. വിരുന്ന് കഴിഞ്ഞപ്പോള്‍ തീര്‍ത്തും വശീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു, ഞാന്‍".
"തികച്ചും മാന്യനായ ഒരു പുരുഷന്റെ പെരുമാറ്റമായിരുന്നു വെര്‍നയുടേത്. എന്റെ വിരല്‍ത്തുമ്പില്‍ പോലും അദ്ദേഹം സ്പര്‍ശിച്ചില്ല. ഡിന്നറിനു ശേഷം അദ്ദേഹം എന്ന വീട്ടില്‍ കൊണ്ടുവിട്ടു. കവിളിലൊരു ചുംബനം തന്ന് എന്നെ യാത്രയാക്കി"


Click it and Unblock the Notifications











